പ്രേമമേ പ്രേമമേ

പ്രേമമേ പ്രേമമേ നിന്റെ പേരിൽ
പേ പിടിച്ചോടുന്നു ജീവിതങ്ങൾ
നീയോ വെറുമൊരു കാനൽജലം
കാമിനിക്കണ്ണിൻ മിരട്ടുമായം

എത്രപരിശുദ്ധ ജീവിതങ്ങൾ-
ക്കത്തലേകീ നീ കൊടും പിശാചേ
എത്ര മികച്ച യുവപ്രഭാവം
ദഗ്ദ്ധമായീല നിൻ ദൃഷ്ടിയിങ്കൽ

ലോകം മയക്കുന്ന ജാലവിദ്യേ
നാശമെന്നല്ലെ നിനക്കു നാമം
ഞാനൊരു യാചകൻ നിന്റെ മുൻപിൽ
ദീനനായ് നിൽക്കേണ്ട കാര്യമെന്തേ

പോകട്റ്റെ ഞാനെന്റെ പാടു നോക്കി
ഏകൂ തിരിച്ചെന്റെ ജീവിതം നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premame premame

Additional Info