ഹാ പറയുക തോഴീ

ഹാ പറയുക തോഴീ അകാരണം എൻ
മനമിടമുഴറാൻ വഴിയെന്തേ-എൻ മനമിടമുഴറാൻ വഴിയെന്തേ

ആ മധുരാനനമേ കാണ്മതിനായ്
ആ മധുമയനാദം കേൾ‍ക്കുവാൻ
ആ പാതകൾ തോറും മനോജ്ഞമാം പൊൻ-
മലർനിര ചൊരിയാൻ കൊതിയെന്തേ

പൂനിലാവിലും പുതിയ പൂവിലും
ആ രൂപം കാണ്മൂ കിനാവിലും
ഹാ പ്രേമമിതാണോ സഖീ സഖിയീ
വേദനയിതിനീ സുഖമെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Haa Parayuka Thozhee

Additional Info