ആശകളേ വിടരാതിനിമേൽ

ആശകളെ വിടരാതിനിമേലെൻ
ആശകളെ വിടരാതിനിമേൽ

അതിവേദന ഹൃദയം കാർന്നിടവേ ചുടുനീരു സദാ വാർന്നിടവേ
സുഖഭാവി കിനാവായ് തീർന്നിടവേ സുഖചിന്തകളേ തുടരാതിനിമേൽ

എൻ ആശകളെ വിടരാതിനിമേലെൻ
ആശകളെ വിടരാതിനിമേൽ

വൻ ദാരിദ്ര്യത്തിൽ വാടാനായ് കണ്ണീരിലശേഷം മൂടാനായ്
പാഴായ് അവമാനം തേടാനായ് സന്തോഷലതേ പടരാതിനിമേൽ

അതിശോകസ്മരണതൻ തീവെയിലില് നീറിടുമെൻ മനമാം പാഴ്വയലില്
ആനന്ദം വീനടിയും വിളയിൽ ആഗ്രഹമേ വളരാതിനിമേൽ‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aasakale vidarathinimel

Additional Info