വിനായകൻ

Name in English: 
Vinayakan

എറണാകുളം സ്വദേശിയാണ് വിനായകൻ. നൃത്തരംഗത്തു നിന്നാണ് സിനിമയിലേക്കെത്തുന്നത്. സ്വന്തമായി ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. മാന്ത്രികം, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത വിനായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്.