കരിന്തണ്ടൻ

Karinthandan
കഥാസന്ദർഭം: 

കരിന്തണ്ടന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

1700 കാലഘട്ടം .. ബ്രിട്ടീഷുകാർ ഇന്ത്യഭരിക്കുന്ന കാലം. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കണ്ണുകൾ ഇന്ത്യ ഒട്ടാകെ പാഞ്ഞു. ലാഭം കിട്ടുന്നിടമെല്ലാം ഇംഗ്ലീഷ് രാഞ്ജിയുടെ കീഴിലായി . ഇന്ത്യക്കാരുൾപ്പടെ പലരും ഇതിനു കൂട്ട് നിൽക്കുകയും ചെയ്തു .
പൊന്നു വിളയുന്ന മണ്ണിടങ്ങൾ നോക്കി നോക്കി കമ്പനി പട്ടാളം ഒടുവിൽ കോഴിക്കോടും എത്തി . അവിടെ നിന്ന് അടിവാരം വരെ എത്തിയെങ്കിലും ഉയർന്നു നിൽക്കുന്ന മല നിരകൾ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു . മല കയറിയാൽ വയനാട്ടിലെ സുഗന്ധദ്രവ്യങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാമെന്ന് മനസിലായ കമ്പനി അതിനുള്ള വഴികൾ ആരാഞ്ഞു. കൂടാതെ അവിടെ നിന്ന് മൈസൂർക്ക് വഴി വെട്ടമെന്നും അവർ മനസിലാക്കി എടുത്തു .
ഒടുവിൽ ഒരു നാട്ടുകാരനെ വശത്താക്കി , മലമുകളിൽ എത്താനുള്ള മാർഗം കമ്പനിക്ക് മുന്നിൽ ഉരുത്തിരിഞ്ഞു . ആ നാട്ടുകാരനാണ് പറഞ്ഞത് കരിന്തണ്ടനെ കണ്ടു പിടിച്ചാൽ മല കയറാമെന്ന് . പണിയ സമുദായക്കാരുടെ കാർന്നോരായിരുന്നു ആദിവാസി മൂപ്പനായ കരിന്തണ്ടൻ . അന്ന് മല മുകളിലും കാടുകളിലും പണിയ സമുദായക്കാരായിരുന്നു കൂടുതൽ. കരിന്തണ്ടനെ ആദിവാരത്തുള്ള അദ്ദേഹത്തിന്റെ ഊരായ ചിപ്പിളത്തോടു നിന്ന് സായിപ്പിന്റെ മുന്നിൽ എത്തിച്ചു . എന്നാൽ കരിന്തണ്ടൻ ആദ്യം വഴങ്ങിയില്ല . മറ്റുള്ളവർ തങ്ങളുടെ മണ്ണും മലയും തീണ്ടരുത് , തീണ്ടിയാൽ കുലം മുടിയുകയും നാട് നശിക്കുകയും ചെയ്യുമെന്ന് കരിന്തണ്ടൻ ഉണർത്തിച്ചു .
എന്നാൽ തീണ്ടുകയില്ലെന്നും ഇതുവഴി വഴി വെട്ടാൻ അനുവദിച്ചാൽ മതിയെന്നും കമ്പനി പറഞ്ഞു . ഒടുവിൽ സായിപ്പിന്റെയും നാട്ടുകാരന്റെയും വാക്കുകൾ വിശ്വസിച്ച് അവരെയും കൊണ്ട് കരിന്തണ്ടൻ മല കയറി . ഒടുവിൽ ചുരം കയറി കാടിന്റെ സൗന്ദര്യവും പൊന്നു വിളയുന്ന മണ്ണും കണ്ടപ്പോൾ സായിപ്പ് തനി സ്വഭാവം പുറത്തെടുത്തു . കരിന്തണ്ടനെ ചതിച്ചു കൊല്ലുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അപ്പോഴാണ് കൂടെയുള്ള നാട്ടുകാരൻ സായിപ്പൊനോട് രഹസ്യമായി പറഞ്ഞത് , കരിന്തണ്ടന്റെ കയ്യിൽ ഒരു മാന്ത്രിക വളയുണ്ട് . തലമുറ തലമുറ കൈമാറി ഊരു മൂപ്പന്മാർക് കിട്ടുന്നതാണ് ആ മാന്ത്രിക വള . അതുള്ളപ്പോൾ കരിന്തണ്ടനെ ആർക്കും ഒന്നും ചെയ്യുവാനാകില്ല . ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഇല്ലെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ഇതും കൂടി നോക്കുവാൻ സായിപ്പ് തീരുമാനിച്ചു . അങ്ങനെ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രം ഊറി വെക്കാറുള്ള ആ വള നാട്ടുകാരൻ സൂത്രത്തിൽ കൈക്കലാക്കി . ആ സമയം നോക്കി കമ്പനി കരിന്തണ്ടനെ വേദി വച്ച് കൊലപ്പെടുത്തി . ചുരം കയറി മറ്റൊരു സ്വർഗ്ഗ രാജ്യം കാണിച്ചു കൊടുത്ത കരിന്തണ്ടനെ അങ്ങനെ കമ്പനി ചതിച്ചു കൊലപ്പെടുത്തി .
കരിന്തണ്ടൻ കാണിച്ച് കൊടുത്ത വഴിയിലൂടെ ബ്രിട്ടീഷുകാർ പുതിയ റോഡ് ഉണ്ടാക്കി . സുഗന്ധ വസ്തുക്കൾ കൊണ്ട് പോകാനും മൈസൂരിലേക്ക് പോകാനായിരുന്നു ആ റോഡ് . പക്ഷെ ചുരം വഴി പോകുന്ന കാളവണ്ടികളും മറ്റു വാഹനങ്ങളും നിരന്തരം അഗാധ ഗർത്തഞ്ചിലേക്ക് വീണു . അത് വഴി പോകുന്നവരെല്ലാം നിരന്തരം അപകടങ്ങളിൽ പെട്ടു . ഒമ്പതു കൊടിയ ഹെയർ പിന് വളവുകൾ കയറിയും ഇറങ്ങിയും ഉള്ള 14 കിലോമീറ്റർ ദൂരത്തിലുള്ള താമരശ്ശേരി ചുരം അങ്ങനെ എല്ലാരുടേം പേടി സ്വപ്നമായി .

ഒടുവിൽ കവടി നിരത്തി പ്രശ്നം വച്ചപ്പോൾ കരിന്തണ്ടന്റെ ആത്മാവാണ് ഇത് ചെയ്യുന്നതെന്ന് മനസിലേക്ക് , ഒരു മഹാമന്ത്രവാദിയെ കൊണ്ട് വന്നു പ്രേതത്തെ ബന്ധിപ്പിക്കാനുള്ള പരിപാടികൾ തുടങ്ങി.
എന്നാൽ സാധാരണ ആത്മാവിനെക്കാളും ഉഗ്രശക്തി ഉള്ളതായിരുന്നു കരിന്തണ്ടന്റെ ആത്മാവ് . മൂപ്പന്റെ ആത്മാവിനെ തളക്കാൻ ആണിയോ സൂചിയോ പോരാതെ വന്നു . ഒടുവിൽ ഓടത്തണ്ടിൽ ആവാഹിച്ച് വയനാട് ഗേറ്റിനടുത്തുള്ള ചങ്ങല മരത്തിന്മേൽ ബന്ധനസ്ഥാനാക്കി . കാലക്രമേണ അത് കരിന്തണ്ടൻ തറയെന്ന അറിയപ്പെട്ടു .

ഒരു ചരിത്ര പുസ്തകത്തിലും കരിന്തണ്ടന്റെ കഥ നമുക്ക് കാണുവാനാകില്ല . മറ്റനേകം ജന്മങ്ങളെക്കെ പോലെ കരിന്തണ്ടനും ഒരു മിത്തായി മാറിയിരിക്കുന്നു....

തിരക്കഥ: 
സംവിധാനം: