വി ആർ ഗോപാലകൃഷ്ണൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1981-ൽ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പതിഞ്ചോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ഗോപാലകൃഷ്ണൻ, 1985-ൽ പ്രിയദർശൻ ചിത്രമായ " ധിം തരികിട ധോം"മിന് തിരക്കഥ എഴുതിക്കൊണ്ട് തിരക്കഥാരചനയ്ക്ക് തുടക്കം കുറിച്ചു. സംവിധായകൻ പ്രിയദർശന്റെ സുഹൃത്തുകൂടിയായിരുന്ന വി ആർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ ചിത്രങ്ങളായ ചെപ്പ്,വന്ദനം എന്നിവയടക്കം പതിനാറു സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. പ്രിയദർശന്റെ തമിൾ,തെലുങ്കു ചിത്രങ്ങളലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
1991-ൽ കാക്കത്തൊള്ളായിരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഗോപാലകൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മൂന്നു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മൂന്നു സിനിമകൾക്ക് കഥ എഴുതിയ ഗോപാലകൃഷ്ണൻ 1997-ൽ ഇറങ്ങിയ രാജസേനൻ ചിത്രമായ കഥാനായകനിൽ അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പേര് ഗീത. മക്കൾ അർജ്ജുൻ,അരവിന്ദ്. 2016 ജനുവരി 11- ന് പാലക്കാട് ജില്ലയിലെ രാമനാഥപുരത്തുള്ള സ്വവസതിയിൽ വെച്ച് വി ആർ ഗോപാലകൃഷ്ണൻ ആത്മഹത്യചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഭാര്യ | കലൂർ ഡെന്നിസ് | 1994 |
കാഴ്ചയ്ക്കപ്പുറം | ജി ഹിരൺ | 1992 |
കാക്കത്തൊള്ളായിരം | വി ആർ ഗോപാലകൃഷ്ണൻ | 1991 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കൗതുകവാർത്തകൾ | തുളസീദാസ് | 1990 |
കാക്കത്തൊള്ളായിരം | വി ആർ ഗോപാലകൃഷ്ണൻ | 1991 |
കൗശലം | ടി എസ് മോഹൻ | 1993 |
ക്യാബിനറ്റ് | സജി | 1994 |
www.അണുകുടുംബം.കോം | ഗിരീഷ് | 2002 |
ഹായ് | 2005 | |
കില്ലാടി രാമൻ | തുളസീദാസ് | 2011 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കില്ലാടി രാമൻ | തുളസീദാസ് | 2011 |
ധോബിവാല | ശശി ശങ്കർ | 2005 |
www.അണുകുടുംബം.കോം | ഗിരീഷ് | 2002 |
ഈ പറക്കും തളിക | താഹ | 2001 |
ശോഭനം | എസ് ചന്ദ്രൻ | 1997 |
തോവാളപ്പൂക്കൾ | സുരേഷ് ഉണ്ണിത്താൻ | 1995 |
ക്യാബിനറ്റ് | സജി | 1994 |
കാക്കത്തൊള്ളായിരം | വി ആർ ഗോപാലകൃഷ്ണൻ | 1991 |
കൗതുകവാർത്തകൾ | തുളസീദാസ് | 1990 |
ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 |
വന്ദനം | പ്രിയദർശൻ | 1989 |
ചക്കിയ്ക്കൊത്ത ചങ്കരൻ | വി കൃഷ്ണകുമാർ | 1989 |
ചെപ്പ് | പ്രിയദർശൻ | 1987 |
ധീം തരികിട തോം | പ്രിയദർശൻ | 1986 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കില്ലാടി രാമൻ | തുളസീദാസ് | 2011 |
www.അണുകുടുംബം.കോം | ഗിരീഷ് | 2002 |
ഈ പറക്കും തളിക | താഹ | 2001 |
പൈലറ്റ്സ് | രാജീവ് അഞ്ചൽ | 2000 |
ശോഭനം | എസ് ചന്ദ്രൻ | 1997 |
തോവാളപ്പൂക്കൾ | സുരേഷ് ഉണ്ണിത്താൻ | 1995 |
ക്യാബിനറ്റ് | സജി | 1994 |
കാക്കത്തൊള്ളായിരം | വി ആർ ഗോപാലകൃഷ്ണൻ | 1991 |
കൗതുകവാർത്തകൾ | തുളസീദാസ് | 1990 |
ചക്കിയ്ക്കൊത്ത ചങ്കരൻ | വി കൃഷ്ണകുമാർ | 1989 |
ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 |
വന്ദനം | പ്രിയദർശൻ | 1989 |
ചെപ്പ് | പ്രിയദർശൻ | 1987 |
ധീം തരികിട തോം | പ്രിയദർശൻ | 1986 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഗുരു | രാജീവ് അഞ്ചൽ | 1997 |
അക്കരെയക്കരെയക്കരെ | പ്രിയദർശൻ | 1990 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
അരം+അരം= കിന്നരം | പ്രിയദർശൻ | 1985 |
തകിലുകൊട്ടാമ്പുറം | ബാലു കിരിയത്ത് | 1981 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇഷ്ടം | സിബി മലയിൽ | 2001 |
യുവതുർക്കി | ഭദ്രൻ | 1996 |
ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 |
വന്ദനം | പ്രിയദർശൻ | 1989 |
ആര്യൻ | പ്രിയദർശൻ | 1988 |
ചിത്രം | പ്രിയദർശൻ | 1988 |
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | പ്രിയദർശൻ | 1988 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
ചെപ്പ് | പ്രിയദർശൻ | 1987 |
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
കട്ടുറുമ്പിനും കാതുകുത്ത് | ഗിരീഷ് | 1986 |
താളവട്ടം | പ്രിയദർശൻ | 1986 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |
അരം+അരം= കിന്നരം | പ്രിയദർശൻ | 1985 |
നായകൻ (1985) | ബാലു കിരിയത്ത് | 1985 |
ഒന്നും മിണ്ടാത്ത ഭാര്യ | ബാലു കിരിയത്ത് | 1984 |
തത്തമ്മേ പൂച്ച പൂച്ച | ബാലു കിരിയത്ത് | 1984 |
വിസ | ബാലു കിരിയത്ത് | 1983 |