rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
കന്യക ടാക്കീസ് ചൊവ്വ, 15/09/2015 - 22:08
രോഹിത് ചന്ദ്രശേഖർ ചൊവ്വ, 15/09/2015 - 22:13
ഉമേഷ് അംബുജേന്ദ്രൻ ചൊവ്വ, 15/09/2015 - 22:14
അരുൺ ജ്യോതി ചൊവ്വ, 15/09/2015 - 22:15
അരുൺ ജ്യോതി ചൊവ്വ, 15/09/2015 - 22:16
കെ ശ്രീകാന്ത് ചൊവ്വ, 15/09/2015 - 22:19
എം സ്വരാജ് ചൊവ്വ, 15/09/2015 - 22:20
ബി പ്രിയരഞ്ജൻലാൽ ചൊവ്വ, 15/09/2015 - 22:29
കന്യക ടാക്കീസ് ചൊവ്വ, 15/09/2015 - 22:37 കൂടുതൽ വിവരങ്ങൾ ചേർത്തു
മനു മഞ്ജിത്ത് വെള്ളി, 18/09/2015 - 11:42
ഖോമിനേനി ചൊവ്വ, 22/09/2015 - 09:59
ഫോർ ഫസ്റ്റ് നൈറ്റ്സ് ചൊവ്വ, 22/09/2015 - 10:00
രതിലയങ്ങൾ ചൊവ്വ, 22/09/2015 - 10:02
എന്ന് നിന്റെ മൊയ്തീൻ ചൊവ്വ, 22/09/2015 - 12:07
കാത്തിരുന്ന് കാത്തിരുന്ന് ബുധൻ, 23/09/2015 - 10:21 രാഗം
ആശ ഖാന്‍ വെള്ളി, 25/09/2015 - 11:01
നിദ്രയിൽ ഒരു രാത്രി വെള്ളി, 25/09/2015 - 11:03
ഒന്നും ഒന്നും മൂന്ന് വെള്ളി, 25/09/2015 - 13:56
ഐൻ Mon, 28/09/2015 - 12:00
ഒരാൾപ്പൊക്കം Mon, 05/10/2015 - 11:28
കരി Mon, 14/12/2015 - 11:52
ജോ ആൻഡ്‌ ദി ബോയ്‌ Mon, 28/12/2015 - 14:23
അടി കപ്യാരേ കൂട്ടമണി Mon, 28/12/2015 - 14:24
കണ്ണോട് കണ്ണിടയും ബുധൻ, 30/12/2015 - 21:36 Copy of the revision from ചൊവ്വ, 23/12/2014 - 19:08.
ഋതു ചൊവ്വ, 19/01/2016 - 14:21
സഞ്ചാരം ചൊവ്വ, 19/01/2016 - 14:22
ഔട്ട്‌ ഓഫ് റേഞ്ച് വെള്ളി, 19/02/2016 - 18:57
മാനസാന്തരപ്പെട്ട യെസ്ഡി വ്യാഴം, 25/02/2016 - 14:02
അരുണ്‍ ഓമന സദാനന്ദൻ വ്യാഴം, 25/02/2016 - 14:04
സിനിമ ലോപമുദ്ര Mon, 29/02/2016 - 10:26
മനു പി എസ് Mon, 29/02/2016 - 10:34
ജേസൺ ചാക്കോ Mon, 29/02/2016 - 10:53
മണ്ട്രോത്തുരുത്ത് Mon, 29/02/2016 - 11:02
മോഹം കൊണ്ടു ഞാൻ Mon, 29/02/2016 - 11:56 admin replaced ള്‍ with via Scanner Search and Replace module.
മൂന്നാം നാൾ ഞായറാഴ്ച വെള്ളി, 18/03/2016 - 14:00
മോഹവലയം വെള്ളി, 18/03/2016 - 14:01 തീയേറ്റർ ലിസ്റ്റ് ചേർത്തു
ഇത് താൻടാ പോലീസ് വെള്ളി, 18/03/2016 - 14:02
ജെ ജെ കുറ്റിക്കാട്ട് ചൊവ്വ, 05/04/2016 - 18:35
വർണ്ണ വസന്തങ്ങൾ ബുധൻ, 29/06/2016 - 19:04 സംഗീത വിവരങ്ങൾ ചേർത്തു
അനീസ്യ ബുധൻ, 29/06/2016 - 19:07
കോളിംഗ് ബെൽ ബുധൻ, 29/06/2016 - 19:17
നൗഷാദ് കമ്മുവടക്കൻ വ്യാഴം, 14/07/2016 - 18:58
വിരൻ കെ തിവാരി വ്യാഴം, 14/07/2016 - 19:00
സോജൻ ജോസഫ് വ്യാഴം, 14/07/2016 - 19:06
മിഥുൻ ഈശ്വർ വെള്ളി, 15/07/2016 - 10:47
ഇ സന്തോഷ്‌കുമാർ ചൊവ്വ, 26/07/2016 - 13:24
സാഗർ ഷിയാസ് വെള്ളി, 12/08/2016 - 13:16 DOD ചേർത്തു
പിന്നെയും ചൊവ്വ, 23/08/2016 - 10:43 റൺ ടൈം, സർട്ടിഫിക്കേറ്റ്, പുതിയ പോസ്റ്റർ ചേർത്തു
ദൂരം ചൊവ്വ, 23/08/2016 - 11:06
പ്രദക്ഷിണം ചൊവ്വ, 23/08/2016 - 11:30

Pages