admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Jojo Ken Sun, 25/06/2017 - 21:43
Artists Joj Kamaleswaram Sun, 25/06/2017 - 21:43
Artists Jojo George Sun, 25/06/2017 - 21:43
Artists Jojo Konkamala Sun, 25/06/2017 - 21:43
Artists Jojo Sun, 25/06/2017 - 21:43
Artists Joju Sebastian Sun, 25/06/2017 - 21:43
Artists Jojy Philip Sun, 25/06/2017 - 21:43
Artists Joji Padappakkal Sun, 25/06/2017 - 21:43
Artists Joji Thomas Sun, 25/06/2017 - 21:43
Artists Joji Jose Sun, 25/06/2017 - 21:43
Artists Joji Joseph Sun, 25/06/2017 - 21:43
Artists Joji Sun, 25/06/2017 - 21:43
Artists Joji Alphonse Sun, 25/06/2017 - 21:43
Artists Joji Kottayam Sun, 25/06/2017 - 21:43
Artists Joji Sun, 25/06/2017 - 21:43
Artists Jojy Sun, 25/06/2017 - 21:43
Artists Joekkuttan Sun, 25/06/2017 - 21:43
Artists Joker (Kurup) Sun, 25/06/2017 - 21:43
Artists Jomson Jose Sun, 25/06/2017 - 19:54
Artists Jo Jo M Antony Sun, 25/06/2017 - 19:54
Artists Jose Alencherry Sun, 25/06/2017 - 19:54
Artists Joe Aloysius Sun, 25/06/2017 - 19:54
Artists Jainu N Paravur Sun, 25/06/2017 - 19:54
Artists Jaise Jose Sun, 25/06/2017 - 19:54
Artists Jainendran Sun, 25/06/2017 - 19:54
Artists Jason Chacko Sun, 25/06/2017 - 19:54
Artists Jainamma Sun, 25/06/2017 - 19:54
Artists Jacob C Alexander Sun, 25/06/2017 - 19:53
Artists Jessy Sun, 25/06/2017 - 19:53
Artists Jacob V Lasar Sun, 25/06/2017 - 19:53
Artists Jacob Mathew Sun, 25/06/2017 - 19:53
Artists Jacob Breeze Sun, 25/06/2017 - 19:53
Artists Jacob Thomas Sun, 25/06/2017 - 19:53
Artists Jacob Thomas Sun, 25/06/2017 - 19:53
Artists Jacob Koeyipurath Sun, 25/06/2017 - 19:53
Artists Jacob Kanjuparamban Sun, 25/06/2017 - 19:53
Artists Jacob N Jenifer Thundiyil Sun, 25/06/2017 - 19:53
Artists Jacob Sun, 25/06/2017 - 19:53
Artists Jay Kizh Sun, 25/06/2017 - 19:53
Artists Jacob Sun, 25/06/2017 - 19:53
Artists Jeremiah Sun, 25/06/2017 - 19:52
Artists Jenso Jose Sun, 25/06/2017 - 19:52
Artists Gen Reilly Sun, 25/06/2017 - 19:52
Artists Jess Alwin Netto Sun, 25/06/2017 - 19:52
Artists Jessy Sun, 25/06/2017 - 19:52
Artists Jestin Sun, 25/06/2017 - 19:52
Artists Jessy Pala Sun, 25/06/2017 - 19:52
Artists Justin Stephen Sun, 25/06/2017 - 19:52
Artists Jespal Nadar Sun, 25/06/2017 - 19:52
Artists Jelu Jayaraj Sun, 25/06/2017 - 19:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സിന്ദാബാദ് സിന്ദാബാദ് വെള്ളി, 15/01/2021 - 20:01 Comments opened
സ്വപ്നങ്ങൾതൻ തെയ്യം വെള്ളി, 15/01/2021 - 20:01 Comments opened
ഏഹേയ് മുന്നോട്ടു മുന്നോട്ട് കാളേ വെള്ളി, 15/01/2021 - 20:01 Comments opened
ചിരിയുടെ കവിത വേണോ വെള്ളി, 15/01/2021 - 20:01 Comments opened
തെന്മല പോയ് വരുമ്പം വെള്ളി, 15/01/2021 - 20:01 Comments opened
ശ്രീരാമ നാമം വെള്ളി, 15/01/2021 - 20:01 Comments opened
തങ്കം കൊണ്ടൊരു മണിത്താലി വെള്ളി, 15/01/2021 - 20:01 Comments opened
സിന്ധുനദീ തീരത്ത് വെള്ളി, 15/01/2021 - 20:01 Comments opened
ധനുമാസത്തിൽ തിരുവാതിര വെള്ളി, 15/01/2021 - 20:01 Comments opened
അങ്ങാടിക്കവലയിലമ്പിളി വന്നൂ വെള്ളി, 15/01/2021 - 20:01 Comments opened
കാളീ ഭദ്രകാളീ വെള്ളി, 15/01/2021 - 20:01 Comments opened
സ്വർഗ്ഗവാതിലേകാദശി വന്നു വെള്ളി, 15/01/2021 - 20:01 Comments opened
തേടി വന്ന വസന്തമേ വെള്ളി, 15/01/2021 - 20:01 Comments opened
വെള്ളിലക്കിങ്ങിണിതാഴ്വരയിൽ വെള്ളി, 15/01/2021 - 20:01 Comments opened
വരുമോ നീ വരുമോ വെള്ളി, 15/01/2021 - 20:01 Comments opened
അതിഥീ അതിഥീ വെള്ളി, 15/01/2021 - 20:01 Comments opened
മധു പകർന്ന ചുണ്ടുകളിൽ വെള്ളി, 15/01/2021 - 20:01 Comments opened
കുടുകുടുവേ വെള്ളി, 15/01/2021 - 20:01 Comments opened
ലൗ ഇൻ കേരളാ വെള്ളി, 15/01/2021 - 20:01 Comments opened
ഉണരൂ വസന്തമേ വെള്ളി, 15/01/2021 - 20:01 Comments opened
ഇന്ദ്രജാലരഥമേറി വെള്ളി, 15/01/2021 - 20:01 Comments opened
മലങ്കാവിൽ പൂരത്തിന്റെ വെള്ളി, 15/01/2021 - 20:01 Comments opened
കെ പി ചന്ദ്രമോഹൻ വെള്ളി, 15/01/2021 - 20:01 Comments opened
പൂമുല്ല പൂത്തല്ലോ വെള്ളി, 15/01/2021 - 20:01 Comments opened
അങ്ങാടീ തോറ്റു മടങ്ങിയ വെള്ളി, 15/01/2021 - 20:01 Comments opened
മാനസറാണീ വെള്ളി, 15/01/2021 - 20:01 Comments opened
എന്തിനു പൊൻ കനികൾ വെള്ളി, 15/01/2021 - 20:01 Comments opened
ആയിരം കൈകള് വെള്ളി, 15/01/2021 - 20:01 Comments opened
നാടോടിമന്നന്റെ വെള്ളി, 15/01/2021 - 20:01 Comments opened
പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ വെള്ളി, 15/01/2021 - 20:01 Comments opened
നവരത്നപേടകം വെള്ളി, 15/01/2021 - 20:01 Comments opened
രാഗങ്ങൾ തൻ രാഗം വെള്ളി, 15/01/2021 - 20:01 Comments opened
മനസ്സിനകത്തൊരു പെണ്ണ് വെള്ളി, 15/01/2021 - 20:01 Comments opened
മാനേ മാനേ പുള്ളിമാനേ വെള്ളി, 15/01/2021 - 20:01 Comments opened
കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ വെള്ളി, 15/01/2021 - 20:01 Comments opened
അയ്യപ്പൻ കാവിലമ്മേ വെള്ളി, 15/01/2021 - 20:01 Comments opened
ആന കേറാമലയില് വെള്ളി, 15/01/2021 - 20:01 Comments opened
പൂവേ നല്ല പൂവേ വെള്ളി, 15/01/2021 - 20:01 Comments opened
ഒരു കാറ്റും കാറ്റല്ല വെള്ളി, 15/01/2021 - 20:01 Comments opened
ബുദ്ധം ശരണം ഗച്ചാമി വെള്ളി, 15/01/2021 - 20:01 Comments opened
മണിവർണ്ണനെ ഇന്നു ഞാൻ വെള്ളി, 15/01/2021 - 20:01 Comments opened
ചിങ്കാരപ്പെണ്ണിന്റെ കാതിൽ വെള്ളി, 15/01/2021 - 20:01 Comments opened
ഭാഗ്യമുള്ള തമ്പുരാനേ വെള്ളി, 15/01/2021 - 20:01 Comments opened
ചാഞ്ചക്കം ചാഞ്ചക്കം വെള്ളി, 15/01/2021 - 20:01 Comments opened
ഉരുകുകയാണൊരു ഹൃദയം വെള്ളി, 15/01/2021 - 20:01 Comments opened
ആരേ കാണാൻ അലയുന്നു കണ്ണുകൾ വെള്ളി, 15/01/2021 - 20:01 Comments opened
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം) വെള്ളി, 15/01/2021 - 20:01 Comments opened
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) വെള്ളി, 15/01/2021 - 20:01 Comments opened
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ വെള്ളി, 15/01/2021 - 20:01 Comments opened
മുത്തേ വാവാവോ വെള്ളി, 15/01/2021 - 20:01 Comments opened

Pages