ബുദ്ധം ശരണം ഗച്ചാമി
ബുദ്ധം... ശരണം.... ഗച്ഛാമി
ബുദ്ധം ശരണം ധർമ്മം ശരണം സംഘം ശരണം
ഈ മണ്ണിൽ ചൊരിയൂ കനിവിൻ കതിർമഴ
ശരണം..ശരണം...
നാടിരുന്നു പോയ് നിലച്ചു പോയ്
നായക നൽകുക ജീവജലം
ശരണം .. ശരണം
ധർമ്മദീപശിഖ തരൂ
കർമ്മമരുസുഖം തരിക ഭഗവാൻ
ശരണം .. ശരണം
ശാക്യകുലമണിയേ ജയ -
ശാന്തി ശുഭനിധിയേ ജയജയ
ശരണം... ശരണം
സ്നേഹഗായകാ വരുന്നൂ ഞങ്ങൾ
ജീവിതാഞ്ജലികൾ തരുന്നൂ ഞങ്ങൾ
കപിലവസ്തുവിൻ കനകദീപമേ
ലോകശാന്തിതൻ താരകമേ
ശരണം .. ശരണം
കൂരിരുളിതിൽ ഈ ജീവിതം
തകരുമീ കാലങ്ങളിൽ
മിഴി നിറഞ്ഞു കരളെരിഞ്ഞു
പുക നിറഞ്ഞൂ കുടിലുകളിൽ
ചൊരിയുക തവ കൃപയുടെ
കുളിരലയുടെ മധുകലികകൾ
ശരണം .. ശരണം
കാലിടറിയിടറിയിനി വഴിയിലിതാ
പിടയുമീ മനുജ നിനവുകൾ
തളിരിടുവാൻ പൊൻ കതിരിടുവാൻ
തണലരുളുക നീ വരമരുളുക
ശരണം .. ശരണം
ഇവിടെ വേദനകൾ വിളറി വീണീടവേ
നവയുഗ ദിനകര വരിക ഭവാൻ
ഹൃദയ മണിയറയിൽ കനിവിൻ തിരികളുമായ്
വരിക വരിക വരമരുളുക
ശരണം .. ശരണം