എന്തിനു പൊൻ കനികൾ

 

എന്തിന്നു പൊൻകനികൾ
കിനാവിൻ മുന്തിരിവള്ളികളേ
എന്തിന്നു പൊൻകനികൾ

നീലവാടികളിൽ നിലാവിൽ
നീയാരെയാരായ്‌വതീ മൂകരാവിൽ (2)
നോവുകയോ ഹൃദയം ഇതെന്തേ
പൂവുകൾ കേഴുകയോ 
എന്തിന്നു പൊൻകനികൾ

ദീപനാളമിതാ പൊലിഞ്ഞു
ഈ രാവിൽ ആരാണിതൂതിയതാവോ (2)
മാമക മൺകുടിലും തകർന്നു
മാലലമാലകളിൽ 
എന്തിന്നു പൊൻകനികൾ

ഈ അനന്തതയിൽ വിമൂകം
ആയിരം യാമങ്ങൾ വീണുറങ്ങുമ്പോൾ (2)
നീറീടുമെൻ കരളിൻ കയങ്ങൾ
ഗായകാ കാണ്മീലേ 
എന്തിന്നു പൊൻകനികൾ
കിനാവിൻ മുന്തിരിവള്ളികളേ
എന്തിന്നു പൊൻകനികൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthinu ponkanikal

Additional Info