തുമ്പീ തുമ്പീ വാ വാ
തുമ്പീ തുമ്പീ വാ വാ ഈ
തുമ്പത്തണലിൽവാ വാ (2)
തുമ്പീ തുമ്പീ വാ വാ
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ കാടുകളെത്തറ നാടുകളി -
ത്തറ നാളും കണ്ടൂ
കൊച്ചിക്കോട്ടകൾ കണ്ടോ ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകൾ കണ്ടു നടന്നപ്പോളെ-
ന്റച്ഛനേയവിടെ കണ്ടോ
തുമ്പീ തുമ്പീ വാ വാ
പീലിചുരുൾ മുടി ചീകി ഒരു
നീല കണ്ണട ചൂടി
കൊച്ചെലിവാലൻമീശയുമായെ-
ന്റച്ഛനയവിടെ കണ്ടോ
കരളു പുകഞ്ഞിട്ടമ്മ എൻ
കവിളിൽ നല്കിയൊരുമ്മ (2)
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ
തുമ്പീ തുമ്പീ വാ വാ
ഒത്തിരി നാളായ് ചുണ്ടിൽ ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ
പച്ചക്കുതിരയിലേറി എന്റ -
ച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടു വരാമോ കാലിൽ തൂക്കി
കൊണ്ടു വരാമോ തുമ്പീ
തുമ്പീ തുമ്പീ വാ വാ ഈ
തുമ്പത്തണലിൽവാ വാ
തുമ്പത്തണലിൽവാ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thumbi thumbi vaa vaa
Additional Info
ഗാനശാഖ: