അങ്ങാടീ തോറ്റു മടങ്ങിയ

 

അങ്ങാടീ തോറ്റുമടങ്ങിയ 
മുറിമീശക്കാരാ (2)
എന്നോടി വക്കാണത്തിനു 
കാരിയമെന്തെന്നേ -അയ്യോ
കാരിയമെന്തെന്നെ
അങ്ങാടീ തോറ്റുമടങ്ങിയ 
മുറിമീശക്കാരാ

അല്ലല്ലാ മഞ്ഞളരയ്ക്കണ
കവിളുചുവന്നല്ലോ - നിങ്ങടെ
കവിളുചുവന്നല്ലോ (2)
അയ്യയ്യാ മീഞ്ചെതുമ്പലു
കണ്ണിലുവീണല്ലൊ - നിങ്ങടെ
കണ്ണിലുവീണല്ലൊ

വർത്താനം നിർത്തെടി പെണ്ണേ
വായാടിപ്പെണ്ണേ (2)
വിസ്താരക്കോടതി കൂടി
ശിക്ഷിച്ചേക്കല്ലേ -എന്നെ
ശിക്ഷിച്ചേക്കല്ലേ
വർത്താനം നിർത്തെടി പെണ്ണേ 
വായാടിപ്പെണ്ണേ
 

കിണ്ണാണം പറയണ പെണ്ണേ 
കാന്താരിപ്പെണ്ണേ - എടി
കാന്താരിപ്പെണ്ണേ (2)
ഇനി നിന്നാലീ കയ്യിൽ നിന്നൊരു
സമ്മാനം കിട്ടും - നല്ലൊരു
സമ്മാനം കിട്ടും

സമ്മാനം മേടിക്കാനായ്
വന്നോളാമല്ലോ (2)
സംഗീതം പെയ്യണരാവിൽ
മുല്ലപ്പൂങ്കാവിൽ - രാവിൽ
മുല്ലപ്പൂങ്കാവിൽ
സമ്മാനം മേടിക്കാനായ്
വന്നോളാമല്ലോ

പാടത്തെ കൊന്നപ്പൂക്കളു 
താലി കോർക്കുമ്പോൾ
പൊന്നിൻതാലി കോർക്കുമ്പോൾ (2)
പാടുന്ന പെണ്ണിൻ കരളിനു സമ്മാനം തരണേ 
അന്നൊരു സമ്മാനംതരണേ
അങ്ങാടീ തോറ്റുമടങ്ങിയ
മുറിമീശക്കാരാ
അങ്ങാടീ തോറ്റുമടങ്ങിയ 
മുറിമീശക്കാരാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angaadee thottu madangiya

Additional Info

അനുബന്ധവർത്തമാനം