പൂമുല്ല പൂത്തല്ലോ

 

പൂമുല്ല പൂത്തല്ലൊ പൂമാല കോർത്തല്ലൊ
പൂജയ്ക്കു പൂവില്ലേ പൂക്കൂടയിൽ
പൂമുല്ലപൂത്തിട്ടും പൂമാലകോർത്തിട്ടും
പൂജാരി വന്നില്ല പൂത്തറയിൽ

മണീദീപം മങ്ങാതെ മങ്ങാതെ സൂക്ഷിച്ച
കുടിലിന്റെ കരളിന്റെ ശ്രീകോവിലിൽ
അനുരാഗമന്ത്രങ്ങൾ ചൊല്ലാൻ മറന്നു
പ്രണയവിലോലൻ മമഗായകൻ

കിന്നാരം ചോദിച്ചു ചാരത്തു വന്നൊന്നും
തന്നീല തന്നീലെൻ പ്രാണനാഥൻ
കളിവാക്കുകൊണ്ടെന്നെ കളിയാക്കും നേരം
കതിർതൂകും പുഞ്ചിരി എങ്ങുപോയി

കാണാതെ കണ്ടപ്പോൾ എല്ലാം പറഞ്ഞൊന്നു
കാലുപിടിയ്ക്കാൻ മറന്നുപോയി
കരളിന്റെ ജാലക ശീലകൾ കണ്ടഞാൻ
കരയാതെ നിൽക്കാൻ മറന്നുപോയി

പൂമുല്ല പൂത്തല്ലൊ പൂമാല കോർത്തല്ലൊ
പൂജയ്ക്കു പൂവില്ലെ പൂക്കൂടയിൽ
പൂമുല്ലപൂത്തിട്ടും പൂമാലകോർത്തിട്ടും
പൂജാരി വന്നില്ല പൂത്തറയിൽ

 

Koodappirappu | Poomulla Poothallo song