മാനസറാണീ

 

ആ.. ..ആ.. .ഓ...ഓ. . 
മാനസറാണീ മാനസറാണീ (2)
മാനത്തുണ്ടൊരു മയിലാട്ടം (2) -അതു
കാണാൻ പോകണ പെണ്ണേ (2)
നീലച്ചോലയിൽ നീരാടണ്ടേ
നീന്തറിയാമോ പെണ്ണേ 
മാനസറാണീ മാനസറാണീ

ഏലക്കാടിനു മേലേ - ഒരു
മാലക്കാവടി പോലെ(2)
ചന്ദ്രക്കലയുടെ ഗോപുരനടയിൽ
ചന്തം ചാർത്തിയതാരോ 
മാനസറാണീ മാനസറാണീ

കൂട്ടിരിക്കും കുയിലേ (2)
നീ കൂവി വിളിക്കുവതാരേ (2)
മാന്തളിർ തിന്നു മയങ്ങീടും - മണി
മാരനുണർന്നോ ദൂരേ 
മാനസറാണീ മാനസറാണീ

അല്ലിത്താമരയാറ്റിൽ - വന
മുല്ലകളാടും കാറ്റിൽ (2)
ഓളക്കൈകളിലോടുകയാണീ
ഓടക്കുഴലിൻ തോണി 
മാനസറാണീ മാനസറാണീ
മാനസറാണീ മാനസറാണീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasaraani

Additional Info