മണിവർണ്ണനെ ഇന്നു ഞാൻ

 

മണിവർണ്ണനെ ഇന്നു ഞാൻ കണ്ടു സഖീ (2)
ആ വനമുരളീ ഗാനവിഹാരീ (3)
ജീവനിലരുളീ മധുമാരി
മണിവർണ്ണനെ ഇന്നു ഞാൻ കണ്ടു സഖീ

പാടിപ്പാടി കുളിരല ചൂടി
പാവന യമുനയിൽ നീരാടി(2)
നന്ദനവനിയിൽ  ചന്ദനമഴയിൽ
സുന്ദരസുരഭില മണിയറയിൽ 
മണിവർണ്ണനെ ഇന്നു ഞാൻ കണ്ടു സഖീ

മായുകയില്ലാ സംഗീതാത്മക
മാധുരി ചൂടിയ പുളകങ്ങൾ (2)
മായുകയില്ലാ രാഗപരാഗം
മാനസമാതള മലരിതളിൽ
മണിവർണ്ണനെ ഇന്നു ഞാൻ കണ്ടു സഖീ (2)

Koodappirappu | Manivarnane Innu Njan song