ചിങ്കാരപ്പെണ്ണിന്റെ കാതിൽ

 

ചിങ്കാരപ്പെണ്ണിന്റെ കാതിൽ വന്നു
കിന്നാരം ചോദിച്ച കാറ്റേ - നിന്നു
തന്നാനം പാടുന്ന കാറ്റേ (ചിങ്കാര. . )

കാണാതെ നാണിച്ചു നിൽക്കും- നിന്റെ
കാതിൽ ഞാനിന്നൊന്നു ചൊല്ലാം
കാണാത്ത നാടിന്റെ മാറിൽ നിന്നാ
കാലൊച്ച ഞാനിന്നു കേട്ടു (ചിങ്കാര..)

വെള്ളാമ്പൽച്ചോലയിലൂടെ
കളിവള്ളം തുഴഞ്ഞു വന്ന നേരം
വെള്ളായം പൂശിയ കുന്നിൽ നിന്നാ
പുല്ലാങ്കുഴൽ വിളി കേട്ടു (ചിങ്കാര..)

മായാത്ത പൂത്താലിമാല തന്നു - എന്റെ
മാരൻ കനിഞ്ഞു തന്ന നാളിൽ
പാടാത്ത പാട്ടു ഞാൻ പാടും ഇന്ന്
ചൂടാത്ത പൂവു ഞാൻ ചൂടും (ചിങ്കാര..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingaarappenninte

Additional Info