സിന്ദാബാദ് സിന്ദാബാദ്

സിന്ദാബാദ് സിന്ദാബാദ്
തൊഴിലാളിഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
(സിന്ദാബാദ്..)

ഉയരട്ടെ ഉയരട്ടെ
ഉദയരക്തതാരകങ്ങളുയരട്ടെ
തകരട്ടെ - തകരട്ടെ
തങ്കദന്തഗോപുരങ്ങൾ തകരട്ടെ
ഉയരട്ടെ - ഉയരട്ടെ - ഉയരട്ടെ 
(സിന്ദാബാദ്..)

തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ
പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ
കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ
കരളു നൽകി നേടുകയീ ചെങ്കൊടി 
ചെങ്കൊടി - ചെങ്കൊടി
(സിന്ദാബാദ്..)

ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ
വഞ്ചനതൻ കെണി തകർത്ത വയലാറിൽ
അലയടിച്ച സ്വാതന്ത്ര്യഗാനവുമായ്
അണിയണിയായേന്തുകയീ ചെങ്കൊടി
ചെങ്കൊടി
(സിന്ദാബാദ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Zindaabaad

Additional Info

അനുബന്ധവർത്തമാനം