കാലം മാറിവരും

കാലം മാറിവരും - കാറ്റിൻ ഗതിമാറും
കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും - ജീവിത
കഥയിതു തുടർന്നു വരും ഓ... 
കാലം മാറിവരും

കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും
കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം
ഒരു യുഗപ്പുലരിയിൽ തെളിയും ഓ... 
കാലം മാറിവരും

അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും
അരമനക്കോട്ടകൾ തകരും...
അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും - നാളെ
അഗ്നിനക്ഷത്രമായ് വിടരും ഓ... 

കാലം മാറിവരും - കാറ്റിൻ ഗതിമാറും
കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും - ജീവിത
കഥയിതു തുടർന്നു വരും ഓ... 
കാലം മാറിവരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalam maarivarum

Additional Info

അനുബന്ധവർത്തമാനം