നാടോടിമന്നന്റെ
Music:
Lyricist:
Raaga:
Film/album:
നാടോടിമന്നന്റെ പട്ടാഭിഷേകം
നാട്ടുകാർക്കെല്ലാർക്കും പൂത്തിരുവോണം
അഭിനന്ദനങ്ങളാൽ പാലഭിഷേകം
അഭിവാദനങ്ങലാൽ തേനഭിഷേകം
സ്വീകരിക്കൂ സ്വീകരിക്കൂ
ഈ സ്നേഹമലർമാല ഈ
സ്നേഹമലർമാല (സ്വീകരിക്കൂ..)
പുരുഷന്റെ ഭാഗ്യവും പെണ്ണിന്റെ മനസ്സും
കാറ്റിന്റെ നിഴലും കണ്ടവരുണ്ടോ
ഓടയിൽ നിന്നവൻ മേടയിലേറും
മേടയിൽ നിന്നവൻ ഓടയിൽ വീഴും
ഓർമ്മ വയ്ക്കൂ...ഓർമ്മ വയ്ക്കൂ...
ഓരോ നിമിഷവുമേ (സ്വീകരിക്കൂ..)
കൈ വന്ന ഭാഗ്യത്തിൽ തന്നെ മറന്നാൽ
കാലമാം ദേവൻ മാപ്പു തരില്ല
സ്നേഹത്തിൻ വെള്ളി വിളക്കിൻ വെളിച്ചം
ജീവനിൽ കോരി നിറക്കുക നമ്മൾ
നീ നിറയ്ക്കൂ...നീ നിറയ്ക്കൂ...
ഹൃദയമധുപാത്രം (നാടോടി മന്നന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nadodi Mannante
Additional Info
ഗാനശാഖ: