മൂക്കില്ലാരാജ്യത്തെ രാജാവിന്

മൂക്കില്ലാരാജ്യത്തെ രാജാവിന്
മൂക്കിന്റെ തുമ്പത്തു കോപം...മുറി
മൂക്കിന്റെ തുമ്പത്തു കോപം..
ഇണങ്ങുമ്പോൾ അവനൊരു മാൻകുട്ടി
പിണങ്ങുമ്പോൾ കരിവർണ്ണ പുലിക്കുട്ടി

പേരില്ലാ രാജ്യത്തെ രാജകുമാരിക്ക്
മേനകയാണെന്ന ഭാവം... ഒരു
മേനകയാണെന്ന ഭാവം...
അടുത്താൽ അകലും കനവുപോലെ
അകന്നാൽ അടുക്കും നിഴലുപോലെ ...

ചന്തം തികഞ്ഞൊരെൻ തമ്പുരാട്ടീ.. നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ..
കാന്തത്തിൻ കണ്ണുള്ള തമ്പുരാനേ.. നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ...

പൂക്കുല പോലുള്ള പെൺമണിയേ.. നിന്റെ
പുഷ്പവനത്തിൽ ഞാൻ നിന്നോട്ടേ..
പൂമാല വാങ്ങിച്ചു തന്നാട്ടേ.. വെള്ളി
പുടവയുമായ് നാളെ വന്നാട്ടേ...

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mookilla Rajyathe rajavinu

Additional Info

അനുബന്ധവർത്തമാനം