തുടുതുടെ തുടിക്കുന്നു ഹൃദയം
Music:
Lyricist:
Film/album:
തുടുതുടെ തുടിക്കുന്നു ഹൃദയം
കുടുകുടെ ചിരിക്കുന്നീയധരം
കൊടിമലരണിയുന്നു മോഹം
കോരിത്തരിക്കുന്നു ദേഹം
രോഗം ഇതു രോഗം അയ്യോ
പ്രേമമെന്നാണതിൻ നാമം (തുടുതുടെ..)
തെളുതെളെ തിളങ്ങുന്ന കവിളിൽ
വിരിയുന്ന നുണക്കുഴിയിതളിൽ
അറിയാതെ വിടരും കുളിരിൽ
അലിയാൻ വരുമോ മലരേ
ദാഹം ഇതു ദാഹം അയ്യോ
കാമമെന്നാണിതിൻ നാമം (തുടുതുടെ..)
മിനുമിനെ മിനുങ്ങുന്ന മിഴിയിൽ
കനവുകൾ വിടരുന്ന കടവിൽ
തെളിയും കവിതകൾ കാണാൻ
ഒളി വിതറാമോ മലരേ
രാഗം ഇതുരാഗം പണ്ടു
രാധയിൽ കണ്ട രോഗം (തുടുതുടെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thuduthude Thudikkunnu
Additional Info
ഗാനശാഖ: