ഇന്ദ്രജാലരഥമേറി

ലാ....ലലലല...ലലലല..
ഇന്ദ്രജാല രഥമേറി - പ്രണയ
മന്ത്രജാല രഥമേറി
ഇന്നു നമ്മൾതൻ സ്വപ്നയൗവനം
സ്വർഗ്ഗസീമകൾ തേടും
സ്വർഗ്ഗസീമകൾ തേടും
ഇന്ദ്രജാല രഥമേറി - പ്രണയ
മന്ത്രജാല രഥമേറി

മോഹമുല്ലകൾ പൂത്തു നിന്നിടും
രാഗമാലിനി തീരം
ഗാനമഞ്ജുഷ ഗന്ധവാപിയിൽ
ജീവൻ ഒഴുകിടും തീരം
ആ വസന്ത മണിമണ്ഡപങ്ങളിൽ
അലകളാകണം നമ്മൾ
പുതിയ മുനികന്യകമാരേ
പുതിയ രാജാക്കന്മാരേ
ഇന്ദ്രജാല രഥമേറി - പ്രണയ
മന്ത്രജാല രഥമേറി

പാനഭാജനം പകരും ലഹരിയിൽ
കാലം നുരകളായ് അലിയും
പാദചലന സുധ വീഴും ഭൂമിയിൽ
ദാഹനൃത്ത മലർ വിരിയും
ആ വികാരഗിരി ശിഖരവേദിയിൽ
അഗ്നിയാവണം നമ്മൾ
പുതിയ റോമിയോമാരേ
പുതിയ ജൂലിയറ്റുമാരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indrajaala radhameri

Additional Info

അനുബന്ധവർത്തമാനം