മല്ലികപ്പൂവിൻ മധുരഗന്ധം

മല്ലികപ്പൂവിൻ മധുരഗന്ധം
മന്ദസ്മിതം പോലുമൊരു വസന്തം
മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ
മന്ദസ്മിതം പോലുമൊരു വസന്തം
മാലാഖകളുടെ മാലാഖ നീ
മമ ഭാവനയുടെ ചാരുത നീ
(മല്ലിക...)

എൻ മനോരാജ്യത്തിൻ സിംഹാസനത്തിൽ
ഏകാന്ത സ്വപ്നമായ് വന്നു
സൗഗന്ധികക്കുളിർ ചിന്തകളാലെന്നിൽ
സംഗീതമാല ചൊരിഞ്ഞു
നീയെന്ന മോഹനരാഗമില്ലെങ്കിൽ ഞാൻ
നിശ്ശബ്ദ വീണയായേനെ
(മല്ലിക...)

വർണ്ണരഹിതമാം നിമിഷദലങ്ങളെ
സ്വർണ്ണ പതംഗങ്ങളാക്കി
പുഷ്പങ്ങൾ തേടുമീ കോവിലിൽ പ്രേമത്തിൻ
നിത്യപുഷ്പാഞ്ജലി ചാർത്തി
നീയെന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ
നിശ്ചല ശില്പമായേനേ
(മല്ലിക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mallikappoovin madhuragandham

Additional Info

Year: 
1974

അനുബന്ധവർത്തമാനം