ഗുഡ് മോണിംഗ് സീതേ

ഗുഡ് മോണിംഗ് സീതേ സീതേ
ഗുഡ് മോണിംഗ് സീതേ
ഞാനുമൊരാപ്ലിക്കന്റ് സീതേ
നിന്റെ സ്വയംവര വില്ലെവിടെ
നിന്റെ സ്വയംവര സദസ്സെവിടെ
സീതേ കൊച്ചുസീതേ
സീതേ കൊച്ചുസീതേ

വിശ്വാമിത്രൻ കൂടെയില്ലാ
വഴിയിലഹല്യയെ കണ്ടില്ല
ലക്ഷ്മണൻ കൂട്ടിനു വന്നില്ലാ
താടകയെ ഞാൻ കൊന്നില്ലാ
താടകയെ ഞാൻ കൊന്നില്ലാ
എൻ പ്രിയ മൈഥിലീ
ഇനി നീ എൻ നെഞ്ചിൽ
പായിട്ടു കിടന്നോളൂ കിടന്നോളൂ
(ഗുഡ് മോണിംഗ്..)

വനവാസത്തിനു പോവുകില്ല
വഴക്കിനു നിൽക്കാൻ ഞാനില്ല
ഭക്ഷണം മാത്രം ഇവ തന്നാൽ
ഭാര്യയായി നിന്നെ സ്വീകരിക്കാം
ഭാര്യയായി നിന്നെ സ്വീകരിക്കാം
എൻ പ്രിയ മൈഥിലീ
ഇനി നീ എൻ നെഞ്ചിൽ
പായിട്ടു കിടന്നോളൂ കിടന്നോളൂ
(ഗുഡ് മോണിംഗ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Good morning seethe

Additional Info

അനുബന്ധവർത്തമാനം