തങ്കക്കവിളിൽ കുങ്കുമമോ
Music:
Lyricist:
Singer:
Raaga:
Film/album:
തങ്കക്കവിളിൽ കുങ്കുമമോ
താരുണ്യ പങ്കജ പരാഗമോ
ആ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
അനുരാഗത്തിൻ പൂവിളിയോ
(തങ്കക്കവിളിൽ...)
നടന്നാൽ...
നടന്നാൽ കുളിരല കൂടെ വരും
നടയിൽ താളത്തിൽ മണികിലുങ്ങും
ചിരിച്ചാൽ...
ചിരിച്ചാൽ സന്ധ്യക്കും കൊതി തോന്നും
നിന്റെ ചിരിയിൽ പ്രേമത്തിൻ പൂവിരിയും
ചിരിയിൽ പ്രേമത്തിൻ പൂവിരിയും
ആഹഹാ...ആഹാഹാ..
(തങ്കക്കവിളിൽ...)
ഇരുന്നാൽ...
ഇരുന്നാൽ നീയൊരു മലർനികുഞ്ജം
കിടന്നാൽ നീയൊരു പൂമഞ്ചം
വിടരും...
വിടരും മോഹത്തിൻ വിധുവല്ലേ
നിന്റെ മനസ്സിൽ പൗർണ്ണമിത്തിരയല്ലേ
മനസ്സിൽ പൗർണ്ണമിത്തിരയല്ലേ
ആഹാഹാ...ആഹാഹാ...
(തങ്കക്കവിളിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thankakkavilil
Additional Info
ഗാനശാഖ: