സന്മാർഗ്ഗം തേടുവിൻ
സന്മാർഗ്ഗം തേടുവിൻ
സദാചാരം പഠിക്കുവിൻ കൂട്ടുകാരേ ഹേ..
സന്മാർഗ്ഗം തേടുവിൻ നാട്ടുകാരേ
സദാചാരം പഠിക്കുവിൻ കൂട്ടുകാരേ
സദനഗാനം പാടി നർത്തനമാടാം ഇന്നു
സന്മാർഗ്ഗത്തിൽ സദനത്തിൽ സംഗീതമേള
സന്മാർഗ്ഗം തേടുവിൻ നാട്ടുകാരേ
സദാചാരം പഠിക്കുവിൻ കൂട്ടുകാരേ
ചിരിസമത്വം നൃത്തമാടും നിലയമല്ലയോ
നിലയമല്ലയോ
ഗതി കിട്ടാതലയുവോർതൻ സ്വർഗ്ഗമല്ലയോ
സ്വർഗ്ഗമല്ലയോ
പതിതരില്ല പാപിയില്ലീ പുണ്യഭൂമിയിൽ
നുണ പറഞ്ഞു മണിയടിക്കും നുണയരുമില്ല
നുണ പറഞ്ഞു മണിയടിക്കും നുണയരുമില്ല
സന്മാർഗ്ഗം തേടുവിൻ നാട്ടുകാരേ
സദാചാരം പഠിക്കുവിൻ കൂട്ടുകാരേ
മധുമൊഴികൾ കഥ ചൊരിയും സദനമല്ലയോ
സദനമല്ലയോ
മന്മഥന്റെ വില്ലൊടിയും വനികയല്ലയോ
വനികയല്ലയോ
സന്യാസിക്കും പ്രേമം വന്നാൽ സംബന്ധം ചെയ്യാം
യുവതികൾക്കും കിഴവികൾക്കും ലവ് ഒരു പോലെ
യുവതികൾക്കും കിഴവികൾക്കും ലവ് ഒരു പോലെ
സന്മാർഗ്ഗം തേടുവിൻ നാട്ടുകാരേ
സദാചാരം പഠിക്കുവിൻ കൂട്ടുകാരേ