admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Josy Aluva Sun, 25/06/2017 - 22:30
Artists Jospeh Mozhikadu Sun, 25/06/2017 - 22:30
Artists Joseph Mathew Kuttolamadam Sun, 25/06/2017 - 22:30
Artists Joseph Varghese Sun, 25/06/2017 - 22:30
Artists Joseph Punnaveli Sun, 25/06/2017 - 22:30
Artists Joseph Pala Sun, 25/06/2017 - 22:30
Artists Joseph Palackal Sun, 25/06/2017 - 22:30
Artists Joseph Panengadan Sun, 25/06/2017 - 22:30
Artists Joseph Nedumkunnam Sun, 25/06/2017 - 22:29
Artists Joseph George Sun, 25/06/2017 - 22:29
Artists Joseph George Sun, 25/06/2017 - 22:28
Artists Joseph Cheppanam Sun, 25/06/2017 - 22:28
Artists Joseph Chackola Sun, 25/06/2017 - 22:28
Artists Joseph Onasseri Sun, 25/06/2017 - 22:28
Artists Joseph Alappuzha Sun, 25/06/2017 - 22:28
Artists Joseph Antony Sun, 25/06/2017 - 22:28
Artists Joshua Ronald Sun, 25/06/2017 - 22:28
Artists Joshua Sun, 25/06/2017 - 22:28
Artists Joshy Vazhappilly Sun, 25/06/2017 - 22:28
Artists Joshy Mangalath Sun, 25/06/2017 - 22:28
Artists Joshy Pulppally Sun, 25/06/2017 - 22:28
Artists Joshy Thomas Pallikkal Sun, 25/06/2017 - 22:28
Artists Joshi Jose Sun, 25/06/2017 - 22:28
Artists Joshi Sun, 25/06/2017 - 22:28
Artists Joshy Sun, 25/06/2017 - 22:28
Artists Joshy Sun, 25/06/2017 - 22:28
Artists Jowel Joseph Sun, 25/06/2017 - 22:28
Artists Jolly Muthetam Sun, 25/06/2017 - 22:28
Artists Jolly Sun, 25/06/2017 - 22:28
Artists Joli Joseph Sun, 25/06/2017 - 22:28
Artists Jolly Sun, 25/06/2017 - 22:23
Artists Joyal Joseph Sun, 25/06/2017 - 22:23
Artists Joyce George Sun, 25/06/2017 - 22:23
Artists Joice Surendran Sun, 25/06/2017 - 22:23
Artists Joyce Sun, 25/06/2017 - 22:23
Artists Joy Xavier Sun, 25/06/2017 - 22:23
Artists Joy Vazhakkulam Sun, 25/06/2017 - 22:23
Artists Joy Madhav Sun, 25/06/2017 - 22:23
Artists Joy Malambuzha Sun, 25/06/2017 - 22:23
Artists Joy Mundakkayam Sun, 25/06/2017 - 22:23
Artists Joy Nairambalam Sun, 25/06/2017 - 22:23
Artists Joy PP Sun, 25/06/2017 - 22:23
Artists Joy P Sun, 25/06/2017 - 22:23
Artists Joy Palliyan Sun, 25/06/2017 - 22:23
Artists Joy Thomas Iritti Sun, 25/06/2017 - 22:23
Artists Joy Thomas Sun, 25/06/2017 - 22:23
Artists Joy Thomas Sun, 25/06/2017 - 22:23
Artists Joy Thamalam Sun, 25/06/2017 - 22:23
Artists Joy Jose Sun, 25/06/2017 - 22:23
Artists Joy Chirakkal Sun, 25/06/2017 - 22:23

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നാഴികകൾ തൻ ചങ്ങലകൾ വെള്ളി, 15/01/2021 - 20:01 Comments opened
കുംഭമാസ നിലാവു പോലെ വെള്ളി, 15/01/2021 - 20:01 Comments opened
ഹൃദയവാഹിനീ ഒഴുകുന്നു നീ വെള്ളി, 15/01/2021 - 20:01 Comments opened
ജീവിതമേ ഹാ ജീവിതമേ വെള്ളി, 15/01/2021 - 20:01 Comments opened
ഒരുപിടിയവിലുമായ് ജന്മങ്ങൾ വെള്ളി, 15/01/2021 - 20:01 Comments opened
പാടാനാവാത്ത രാഗം വെള്ളി, 15/01/2021 - 20:01 Comments opened
മനുഷ്യൻ കൊതിക്കുന്നു വെള്ളി, 15/01/2021 - 20:01 Comments opened
ആരും കാണാതയ്യയ്യാ വെള്ളി, 15/01/2021 - 20:01 Comments opened
കടലിനെന്തു മോഹം വെള്ളി, 15/01/2021 - 20:01 Comments opened
അമ്മയും മകളും വെള്ളി, 15/01/2021 - 20:01 Comments opened
ജീവിതം പോലെ നദിയൊഴുകി വെള്ളി, 15/01/2021 - 20:01 Comments opened
തുടക്കവും ഒടുക്കവും സത്യങ്ങൾ വെള്ളി, 15/01/2021 - 20:01 Comments opened
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ വെള്ളി, 15/01/2021 - 20:01 Comments opened
സിന്ധുഭൈരവീ രാഗരസം വെള്ളി, 15/01/2021 - 20:01 Comments opened
പകൽ വിളക്കണയുന്നൂ വെള്ളി, 15/01/2021 - 20:01 Comments opened
തീർത്ഥയാത്ര തുടങ്ങി വെള്ളി, 15/01/2021 - 20:01 Comments opened
ഏതോ രാവിൽ വെള്ളി, 15/01/2021 - 20:01 Comments opened
കണ്ണീരിലല്ലേ ജനനം വെള്ളി, 15/01/2021 - 20:01 Comments opened
അസ്തമയചക്രവാളം വെള്ളി, 15/01/2021 - 20:01 Comments opened
ജയിക്കാനായ് ജനിച്ചവൻ ഞാൻ വെള്ളി, 15/01/2021 - 20:01 Comments opened
ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ വെള്ളി, 15/01/2021 - 20:01 Comments opened
നീയെന്നെ ഗായകനാക്കി വെള്ളി, 15/01/2021 - 20:01 Comments opened
ഹരികാംബോജി രാഗം പഠിക്കുവാൻ വെള്ളി, 15/01/2021 - 20:01 Comments opened
ഗുരുവായൂരപ്പാ നിൻ മുന്നിൽ വെള്ളി, 15/01/2021 - 20:01 Comments opened
പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ വെള്ളി, 15/01/2021 - 20:01 Comments opened
ഉദയതാരമേ ശുഭതാരമേ വെള്ളി, 15/01/2021 - 20:01 Comments opened
അമ്പലമണികൾ മുഴങ്ങീ വെള്ളി, 15/01/2021 - 20:01 Comments opened
കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ വെള്ളി, 15/01/2021 - 20:01 Comments opened
സിന്ദൂരം പൂശി വെള്ളി, 15/01/2021 - 20:01 Comments opened
വിളിച്ചാൽ കേൾക്കാതെ വെള്ളി, 15/01/2021 - 20:01 Comments opened
മാനവഹൃദയം ഭ്രാന്താലയം വെള്ളി, 15/01/2021 - 20:01 Comments opened
ഭഗവാൻ അനുരാഗവസന്തം വെള്ളി, 15/01/2021 - 20:01 Comments opened
മനസ്സെന്ന മരതകദ്വീപിൽ വെള്ളി, 15/01/2021 - 20:01 Comments opened
ഹൃദയത്തിനൊരു വാതിൽ വെള്ളി, 15/01/2021 - 20:01 Comments opened
ഒരു തരി വെളിച്ചം വെള്ളി, 15/01/2021 - 20:01 Comments opened
പാടുന്ന ഗാനത്തിൻ വെള്ളി, 15/01/2021 - 20:01 Comments opened
അമ്മേ മഹാമായേ വെള്ളി, 15/01/2021 - 20:01 Comments opened
ഓടിവാ കാറ്റേ പാടി വാ വെള്ളി, 15/01/2021 - 20:01 Comments opened
തുഷാരമുതിരുന്നു വെള്ളി, 15/01/2021 - 20:01 Comments opened
പാതിരാസൂര്യന്‍ ഉദിച്ചു വെള്ളി, 15/01/2021 - 20:01 Comments opened
ഇളം മഞ്ഞിൻ നീരോട്ടം വെള്ളി, 15/01/2021 - 20:01 Comments opened
സൗഗന്ധികങ്ങളേ വിടരുവിൻ വെള്ളി, 15/01/2021 - 20:01 Comments opened
പ്രഭാതമല്ലോ നീ വെള്ളി, 15/01/2021 - 20:01 Comments opened
പുഷ്പാഭരണം വസന്തദേവന്റെ വെള്ളി, 15/01/2021 - 20:01 Comments opened
ചന്ദ്രരശ്മി തൻ (വെർഷൻ 2) വെള്ളി, 15/01/2021 - 20:01 Comments opened
തുലാവർഷമേഘങ്ങൾ വെള്ളി, 15/01/2021 - 20:01 Comments opened
മഞ്ഞക്കിളി പാടും വെള്ളി, 15/01/2021 - 20:01 Comments opened
പൊന്നും മേടേറി വെള്ളി, 15/01/2021 - 20:01 Comments opened
അവിടുന്നെൻ ഗാനം കേൾക്കാൻ വെള്ളി, 15/01/2021 - 20:01 Comments opened
പ്രാണസഖീ ഞാൻ വെറുമൊരു വെള്ളി, 15/01/2021 - 20:01 Comments opened

Pages