admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists T K Rajan ബുധൻ, 28/06/2017 - 18:49
Artists T K Raju Kanichukulam ബുധൻ, 28/06/2017 - 18:49
Artists T K Madhu ബുധൻ, 28/06/2017 - 18:49
Artists T K Baburajan ബുധൻ, 28/06/2017 - 18:49
Artists T K Janardhanan ബുധൻ, 28/06/2017 - 18:48
Artists T K Chandrasekharan ബുധൻ, 28/06/2017 - 18:48
Artists T K Chandran ബുധൻ, 28/06/2017 - 18:48
Artists T K Krishnakumar ബുധൻ, 28/06/2017 - 18:48
Artists TK Gopalan ബുധൻ, 28/06/2017 - 18:48
Artists T K Kumaraswamy ബുധൻ, 28/06/2017 - 18:48
Artists T K Kuppuswamy ബുധൻ, 28/06/2017 - 18:48
Artists T Krishnakumar ബുധൻ, 28/06/2017 - 18:48
Artists T Krishnaswamy ബുധൻ, 28/06/2017 - 18:48
Artists T Krishna ബുധൻ, 28/06/2017 - 18:48
Artists T Kathirvel ബുധൻ, 28/06/2017 - 18:48
Artists TI George ബുധൻ, 28/06/2017 - 18:48
Artists TL George ബുധൻ, 28/06/2017 - 18:48
Artists T L Parameswaran ബുധൻ, 28/06/2017 - 18:48
Artists TN Prakash ബുധൻ, 28/06/2017 - 18:47
Artists T N Gopinathan Nair ബുധൻ, 28/06/2017 - 18:47
Artists TS Sunilkumar ബുധൻ, 28/06/2017 - 18:47
Artists TS Sasidharan Pilla ബുധൻ, 28/06/2017 - 18:47
Artists TS Vishnu ബുധൻ, 28/06/2017 - 18:47
Artists T S Raju ബുധൻ, 28/06/2017 - 18:47
Artists T S Vijayachandar ബുധൻ, 28/06/2017 - 18:47
Artists T S Pradeep ബുധൻ, 28/06/2017 - 18:47
Artists T S Dorairaj ബുധൻ, 28/06/2017 - 18:47
Artists T S Ayyappan ബുധൻ, 28/06/2017 - 18:47
Artists T M P Nedungadi ബുധൻ, 28/06/2017 - 18:47
Artists T F Joseph ബുധൻ, 28/06/2017 - 18:47
Artists T M Muthu ബുധൻ, 28/06/2017 - 18:47
Artists TM Rafeek ബുധൻ, 28/06/2017 - 18:47
Artists T M Verghese ബുധൻ, 28/06/2017 - 18:47
Artists T A Rasheedh ബുധൻ, 28/06/2017 - 18:47
Artists T M Abraham ബുധൻ, 28/06/2017 - 18:47
Artists TME FX ബുധൻ, 28/06/2017 - 18:47
Artists T E Joseph ബുധൻ, 28/06/2017 - 18:44
Artists T R Harshan ബുധൻ, 28/06/2017 - 18:44
Artists T R Sreenivasan ബുധൻ, 28/06/2017 - 18:44
Artists T R Sundaram ബുധൻ, 28/06/2017 - 18:44
Artists T R Rajendran ബുധൻ, 28/06/2017 - 18:44
Artists T R Ratheesh ബുധൻ, 28/06/2017 - 18:44
Artists TR Chilambarasan ബുധൻ, 28/06/2017 - 18:44
Artists T R Saroja ബുധൻ, 28/06/2017 - 18:44
Artists T Abdul Rahman ബുധൻ, 28/06/2017 - 18:44
Artists Njaralath Harigovindan ബുധൻ, 28/06/2017 - 18:44
Artists Tania Michelle Perera ബുധൻ, 28/06/2017 - 18:44
Artists Jhansi ബുധൻ, 28/06/2017 - 18:44
Artists Jyothish T Kasi ബുധൻ, 28/06/2017 - 18:44
Artists Jyothish ബുധൻ, 28/06/2017 - 18:43

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആദാമിന്റെ സന്തതികൾ വെള്ളി, 15/01/2021 - 20:02 Comments opened
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ വെള്ളി, 15/01/2021 - 20:02 Comments opened
തുടുതുടെ തുടിക്കുന്നു ഹൃദയം വെള്ളി, 15/01/2021 - 20:02 Comments opened
വസന്തവർണ്ണ മേളയിൽ വെള്ളി, 15/01/2021 - 20:02 Comments opened
നീലസാഗര തീരം വെള്ളി, 15/01/2021 - 20:02 Comments opened
ഓമനത്താമര പൂത്തതാണോ വെള്ളി, 15/01/2021 - 20:02 Comments opened
തമസാനദിയുടെ തീരത്തൊരു നാൾ വെള്ളി, 15/01/2021 - 20:02 Comments opened
മാനവമനമൊരു മഹാവനം വെള്ളി, 15/01/2021 - 20:02 Comments opened
പറയാൻ എനിക്കു നാണം വെള്ളി, 15/01/2021 - 20:02 Comments opened
കാമുകൻ വന്നാൽ വെള്ളി, 15/01/2021 - 20:02 Comments opened
ഞാനൊരു പാവം മോറിസ് മൈനർ വെള്ളി, 15/01/2021 - 20:02 Comments opened
കൗരവസദസ്സിൽ കണ്ണീ‍രോടെ വെള്ളി, 15/01/2021 - 20:02 Comments opened
ഓച്ചിറക്കളി കാണാൻ വെള്ളി, 15/01/2021 - 20:02 Comments opened
തുളസിപൂത്ത താഴ്വരയിൽ വെള്ളി, 15/01/2021 - 20:02 Comments opened
ഹരിനാമകീർത്തനം പാടാനുണരൂ (D) വെള്ളി, 15/01/2021 - 20:02 Comments opened
കരകവിയും കിങ്ങിണിയാറ് വെള്ളി, 15/01/2021 - 20:02 Comments opened
സ്വർണ്ണം ചിരിക്കുന്നു വെള്ളി, 15/01/2021 - 20:02 Comments opened
താഴ്വര ചാർത്തിയ വെള്ളി, 15/01/2021 - 20:02 Comments opened
തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട വെള്ളി, 15/01/2021 - 20:02 Comments opened
അമ്പലമേട്ടിലെ വെള്ളി, 15/01/2021 - 20:02 Comments opened
കാളിക്ക് ഭരണിനാളിൽ വെള്ളി, 15/01/2021 - 20:02 Comments opened
അമ്പിളിപ്പൂമലയിൽ വെള്ളി, 15/01/2021 - 20:02 Comments opened
കാലദേവത തന്ന വീണയിൽ വെള്ളി, 15/01/2021 - 20:02 Comments opened
കാട്ടുമുല്ലപ്പെണ്ണിനൊരു വെള്ളി, 15/01/2021 - 20:02 Comments opened
പ്രിയതമേ പ്രഭാതമേ വെള്ളി, 15/01/2021 - 20:02 Comments opened
ഗാനഗന്ധർവ്വൻ എനിക്കു തന്നൂ വെള്ളി, 15/01/2021 - 20:02 Comments opened
ഞാനാരെന്നറിയുമോ ആരാമമേ വെള്ളി, 15/01/2021 - 20:02 Comments opened
പെരുവഴിയമ്പലം വെള്ളി, 15/01/2021 - 20:02 Comments opened
വർണ്ണവും നീയേ വസന്തവും നീയേ വെള്ളി, 15/01/2021 - 20:02 Comments opened
അധരം കൊണ്ടു നീയമൃതം വെള്ളി, 15/01/2021 - 20:02 Comments opened
മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി വെള്ളി, 15/01/2021 - 20:02 Comments opened
വസന്തം തുറന്നു വർണ്ണശാലകൾ വെള്ളി, 15/01/2021 - 20:02 Comments opened
കാടുറങ്ങീ കടലുറങ്ങീ വെള്ളി, 15/01/2021 - 20:02 Comments opened
ഹരിനാമകീർത്തനം പാടാനുണരും (M) വെള്ളി, 15/01/2021 - 20:02 Comments opened
പണ്ടു പണ്ടൊരു സന്ന്യാസി വെള്ളി, 15/01/2021 - 20:02 Comments opened
പരിഭവിച്ചോടുന്ന പവിഴക്കൊടി വെള്ളി, 15/01/2021 - 20:02 Comments opened
പാട്ടുപാടിയുറക്കാം ഞാൻ വെള്ളി, 15/01/2021 - 20:02 Comments opened
ഉഷസ്സാം സ്വർണ്ണത്താമര വെള്ളി, 15/01/2021 - 20:02 Comments opened
മനസ്സൊരു താമരപ്പൊയ്ക വെള്ളി, 15/01/2021 - 20:02 Comments opened
നീലരാവിനു ലഹരി വെള്ളി, 15/01/2021 - 20:02 Comments opened
പവിഴം കൊണ്ടൊരു കൊട്ടാരം വെള്ളി, 15/01/2021 - 20:02 Comments opened
വിടർന്നു തൊഴുകൈത്താമരകൾ വെള്ളി, 15/01/2021 - 20:02 Comments opened
പൂന്തട്ടം പൊങ്ങുമ്പോൾ വെള്ളി, 15/01/2021 - 20:02 Comments opened
പച്ചനോട്ടുകൾ തിളങ്ങുന്നു വെള്ളി, 15/01/2021 - 20:02 Comments opened
ശരത്കാല ചന്ദ്രിക വെള്ളി, 15/01/2021 - 20:02 Comments opened
മയിലിനെ കണ്ടൊരിക്കൽ വെള്ളി, 15/01/2021 - 20:02 Comments opened
ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ വെള്ളി, 15/01/2021 - 20:02 Comments opened
ഉറക്കുപാട്ടിന്നുടുക്കു കൊട്ടി വെള്ളി, 15/01/2021 - 20:02 Comments opened
മന്ദഹാസ മധുരദളം വെള്ളി, 15/01/2021 - 20:02 Comments opened
വെയിലും മഴയും വേടന്റെ വെള്ളി, 15/01/2021 - 20:02 Comments opened

Pages