തീർത്ഥയാത്ര തുടങ്ങി

ഓ.. ഓ...
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി
വിധിയുടെ പിന്‍പേ കഥയറിയാതെ
കാറ്റില്‍ അലയും കരിയില പോലെ
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..

ആശാകിരണം പോലെ അജ്ഞാതതാരക അകലെ
ഉലയും ഹൃദയം പോലെ അലയും നീര്‍മുകില്‍
അകലേ അകലേ
ജീവിതമാം തീവണ്ടി പോകുവതെവിടേ - എവിടേ
പോകുവതെവിടേ - എവിടേ 
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..

ആരോ കനവുകള്‍ നല്‍കീ 
തോരാത്ത കണ്ണീര്‍ വാങ്ങീ
ആരോ കനവുകള്‍ നല്‍കീ 
തോരാത്ത കണ്ണീര്‍ വാങ്ങീ
ആരോ ദുഖങ്ങള്‍ നല്‍കീ
വ്യാമോഹമലരുകള്‍ വാങ്ങീ 
ജീവിതമാം തീവണ്ടി പോകുവതെവിടേ - എവിടേ
പോകുവതെവിടേ - എവിടേ

തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി
വിധിയുടെ പിന്‍പേ കഥയറിയാതെ
കാറ്റില്‍ അലയും കരിയില പോലെ
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
theertha yathra thudangi

Additional Info

അനുബന്ധവർത്തമാനം