പാതി വിടർന്നൊരു പാരിജാതം
പാതി വിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു
പരിമളത്തെന്നൽ പഴി പറഞ്ഞകന്നു
പകലൊളിയതിനെ പരിഹസിച്ചു (പാതി..)
വിധിയുടെ മടിയിൽ (2) വിരഹത്തളിർ പോൽ
വീണു കിടന്നാ പുഷ്പം
ഹൃദയം കൊണ്ടു പുണർന്നൂ പൂവിനെ
ഒരു പൂജാമലരാക്കി - ദേവൻ
ഒരു പൂജാമലരാക്കി (പാതി..)
പുതുമണമുയരും (2) പുലരി ചിരിച്ചു
പൂവിനൊരുക്കീ തല്പം
പുളകം കൊണ്ടു പുകഴ്ത്തീ പൂവിനെ
നിലയറിയാത്തൊരു ലോകം - കരളിൻ
കഥ കാണാത്തൊരു ലോകം (പാതി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
paathi vidarnnoru paarijaatham