പൊന്നും മേടേറി
പൊന്നും മേടേറി ചിങ്ങത്തേരേറി
ഓണവില്ലും കൊണ്ടേ വായോ തുമ്പിച്ചങ്ങാതീ (2)
പൊന്നും മേടേറി ചിങ്ങത്തേരേറി
ഓണവില്ലും കൊണ്ടേ വായോ തുമ്പിച്ചങ്ങാതീ
നീ പോരൂ നീ പോരൂ (പൊന്നും..)
നിന്നെത്തേടി തുമ്പപൂക്കൾ
കണ്ണും എഴുതി കാക്കപ്പൂക്കൾ (2)
നീലമലയിൽ പാടുന്നു
കാത്ത കോകില കണ്ഠങ്ങൾ
മഞ്ജു മേചക മേഘങ്ങൾ
മാഞ്ഞ ശ്രാവണ സന്നിധിയിൽ
പൂവിൽ പൂവിൽ താവും
തേനും മണവും പാട്ടായ് മാറും
കാലം വരവായി (പൊന്നും..)
നെഞ്ചിൽ കൊഞ്ചിപ്പാടും തത്ത
എന്നിൽ എന്നെത്തേടും തത്ത
എന്നുമെന്നും പൊന്നോണം
കാണുവാനെന്നതിമോഹം
എന്റെ ശാരിക പാറുമ്പോൾ
കൂടെയൊഴുകാനാവേശം
കണ്ണും കരളും കവിയെത്തെളിയും
വർണ്ണം വാരിച്ചൂടും
കാലം വരവായീ (പൊന്നും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ponnum Mederi
Additional Info
Year:
1997
ഗാനശാഖ: