കേട്ടു താരാട്ടിന്റെ താളം

കേട്ടു താരാട്ടിന്റെ താളം
ആത്മാരാഗം നെയ്ത മേളം
സ്വപ്നജാലകം ചേർന്നൊരുക്കും
രംഗപൂജാ നർത്തനം
ഹർഷവർഷം പെയ്തിറങ്ങീ ജീവനിൽ
നോമ്പു നോറ്റേ നൊന്ത ഹൃദയം
ഉരുകീ രാരീരങ്ങളായി (കേട്ടു...)

ഇരുകുഞ്ഞു പാദങ്ങൾ വരയ്ക്കുന്ന ചിത്രം
മലർക്കളമാക്കുമീ മുറ്റം
ഇളം കാറ്റു പോലും  ഇളം ചുണ്ടിലൂറും
മധുരപ്പാൽമണം ചൂടി
നടമാടിടും (കേട്ടു...)

ഒരു കള്ളക്കണ്ണന്റെ കുസൃതിക്കു മുൻപിൽ
ഇവിടമൊരമ്പാടിയാകും
മനസ്സുകൾ തോറും നവനീതമലിയും
കിളിക്കൊഞ്ചൽക്കൊലുസ്സുകൾ
ചിരി കോർത്തിടും (കേട്ടു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kettu Tharattinte

Additional Info

Year: 
1997

അനുബന്ധവർത്തമാനം