വർണ്ണമുകിൽപ്പാളികളിൽ

വര്‍ണ്ണമുകില്‍പ്പാളികളില്‍ പൊന്നെഴുതി മായും പകല്‍
നിന്റെ കവിള്‍‌ത്തങ്കത്തട്ടില്‍ മാറ്റു നോക്കുന്നു
മാറ്റേറെ കണ്മണിക്ക് മാലാഖയാം നിനക്ക്
പൊന്നേ നിന്നെ നോക്കി സൂര്യന്‍ കണ്ണേ മൂടുന്നു
(വര്‍ണ്ണമുകിൽ.....‍)

കല്ലോലമാലകള്‍ക്കുമുത്സവം ഉത്സവം ഉത്സവം
കാശ്മീരകാന്തികള്‍‌തന്‍ മത്സരം മത്സരം മത്സരം
ആനന്ദസന്നിഭം സായന്തനം സഖീ
നീയും ഞാനുമോമനിക്കും പൂനിലാവിന്‍ പൂമുഖമിതാ
(വര്‍ണ്ണമുകില്‍ ....)

വിണ്ണാട ചാര്‍ത്തിനിന്ന പൂമരം പൂമരം പൂമരം
നിന്‍ തോഴിയായി മാറി രൂപവും ഭാവവും ചേരവേ
പൂവിന്റെ മധുരവും നിന്‍ മാറിന്‍ പുളകവും
ഒന്നുപോലെ വഴിയും രാഗസംഗമത്തിന്‍ ചന്ദ്രികാഭയില്‍
(വര്‍ണ്ണമുകില്‍ .....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Varnamukil Palikalil

Additional Info

Year: 
1997

അനുബന്ധവർത്തമാനം