കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങിനെ നിൻ രൂപം - നീ
കാണുന്നതെങ്ങിനെ നിൻ രൂപം
നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത
നിസ്സാരജീവിയല്ലോ - നീയൊരു
നിസ്സാരജീവിയല്ലോ

സ്വപ്നങ്ങൾ പോലെ അനന്തമാം വാനം
സ്വർഗ്ഗത്തെ നോക്കി തളരുന്ന ഭൂമി
മുന്നിൽ നീളുന്നു വിളറിയ വീഥി
മൂന്നുലകും കണ്ടുവെന്നാണു ഭാവം  
കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങിനെ നിൻ രൂപം - നീ
കാണുന്നതെങ്ങിനെ നിൻ രൂപം

കൂരിരുൾ വന്നാൽ കുരുടനായ് തീരും
കൂവളപ്പൂവിതൾ കണ്ണുള്ള നീയും
മനസ്സിൽ വെളിച്ചം വിടരുകില്ലെങ്കിൽ
മിഴിയുള്ള നീയും അന്ധനു തുല്യം 

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങിനെ നിൻ രൂപം - നീ
കാണുന്നതെങ്ങിനെ നിൻ രൂപം
നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത
നിസ്സാരജീവിയല്ലോ - നീയൊരു
നിസ്സാരജീവിയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannundenkilum Kannadiyillenkil

Additional Info

Year: 
1970

അനുബന്ധവർത്തമാനം