മനസ്സെന്ന മരതകദ്വീപിൽ
മനസ്സെന്ന മരതകദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
മലരായ് വിടര്‍ന്നതു മുള്ളായ് മാറും
മധുവായ് നുകര്‍ന്നതു വിഷമായ് മാറും
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
ചിത്രമനോഹര സന്ധ്യാശില്‍പ്പികള്‍
ചിത്രം വരയ്ക്കാറുണ്ടവിടെ
സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍
ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ
അവര്‍ണ്ണനീയം - അനിര്‍വ്വചനീയം
ആ നിഴല്‍ നാടകലോകം
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
എത്രകൊഴിഞ്ഞാലും വീണ്ടും വിടരും
മിഥ്യാബോധത്തിന്‍ മാധവങ്ങള്‍
ഋതുദേവതമാര്‍ മാറുന്നു നിത്യവും
സത്യത്തിനവിടെന്നും ജയില്‍ മാത്രം
അവര്‍ണ്ണനീയം - അനിര്‍വ്വചനീയം
ആ നിഴല്‍ നാടകലോകം
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
മലരായ് വിടര്‍ന്നതു മുള്ളായ് മാറും
മധുവായ് നുകര്‍ന്നതു വിഷമായ് മാറും
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍