സിന്ദൂരം പൂശി

സിന്ദൂരം പൂശി ഹിന്ദോളം പാടി
സന്ധ്യയിപ്പോൾ വിടരുമല്ലോ
എന്നോ ഞാൻ കണ്ടു മറന്ന സന്ധ്യേ
എന്നെയിരുട്ടിൽ വെടിഞ്ഞ സന്ധ്യേ (സിന്ദൂരം..)

പൊന്നീഴച്ചെമ്പകം കനിഞ്ഞിരിക്കാം എന്റെ
പൂക്കാത്ത മുല്ലയും പൂത്തിരിക്കാം
അല്ലെങ്കിലെങ്ങനെ കാറ്റിൻ കൈക്കുമ്പിളിൽ
വല്ലാത്ത പൂമണം തങ്ങി നില്പൂ
ഇല്ലം വിട്ടോടുമീ യാത്രക്കാരൻ
എല്ലാർക്കുമെല്ലാർക്കും സ്വന്തക്കാരൻ (സിന്ദൂരം പൂശി...)

ചന്ദനപ്പൂഞ്ചോല കവിഞ്ഞിരിക്കാം അതിൽ
ധനുമാസമഞ്ഞല കുളിച്ചിരിക്കാം
അല്ലെങ്കിലെങ്ങനെ തെന്നലിൻ മേനിയുൽ
എല്ലു തുളയ്ക്കും തണുപ്പുയർന്നു
കൊല്ലാതെ കൊല്ലുന്ന വേട്ടക്കാരൻ
ഉള്ളതു ചൊല്ലാത്ത സൂത്രക്കാരൻ (സിന്ദൂരം പൂശി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindhooram Pooshi

Additional Info

അനുബന്ധവർത്തമാനം