പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ

പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം
മത്തപ്പൂമേട്ടിലും തെച്ചിപ്പൂങ്കാട്ടിലും
കൂട്ടം കൂടി നടന്നു പൂ നുള്ളിയും
കിട്ടിയ പൂവുകൾ പങ്കു വെച്ചും തമ്മിൽ
കെട്ടിപ്പിടിച്ചോണപ്പാട്ടുകൾ പാടിയും
പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം

ലല്ലലല്ലലലല്ലലല്ലല്ലല്ലല്ലലല്ലല്ല

പുസ്തകത്താളിൽ സമത്വവാദം
മുറ്റത്തിറങ്ങിയാൽ വർഗ്ഗയുദ്ധം (2)
തങ്ങളിൽ തല്ലുന്നു മാതുലന്മാർ
പങ്കുവച്ചോടുന്നു മേലാളന്മാർ (2)
ഇന്നോളം നിങ്ങൾക്കു കണ്ണൂനീർ നൽകിയോ
രുന്നതന്മാരേ മറന്നേ പുലരിയിൽ
(പൊട്ടിച്ചിരിക്കുവിൻ..)

മാലോകരൊന്നായ് വാണിരുന്ന
മാവേലിനാടിൽ കഥകളെല്ലാം (2)
പണ്ടേതോ മുത്തശ്ശി ചൊന്നതാവാം
പല്ലില്ലാ സങ്കല്പമായിരിക്കാം (2)
എങ്കിലും നിങ്ങൾക്ക് പാടി രസിക്കുവാൻ
എന്തുണ്ട് വേറെ നിധിയിതു കാക്കുവിൻ പുലരിയിൽ
(പൊട്ടിച്ചിരിക്കുവിൻ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottichirikkuvin Kunjungale

Additional Info

Year: 
1985

അനുബന്ധവർത്തമാനം