ഉത്സവബലിദർശനം

ഉത്സവബലിദർശനം എങ്ങും
ഉത്സാഹ വസന്താരവം
തിമിലകളുണർന്നു പൂമലയുയർന്നൂ
ഭക്തി തൻ തിരകളിലമർന്നു ക്ഷേത്രം
ഭക്തി തൻ തിരകളിലമർന്നു
(ഉത്സവ..)

മന്ത്രങ്ങളുരുവിടും തന്ത്രിയിൽ പോലും
സംഭ്രമമുളവാക്കി നിൻ മഞ്ജുരൂപം(2)
ദേവന്മാർക്കൊക്കെയും
വിരുന്നു നൽകുന്നൊരാ വേദിയിൽ
ദേവിയായ് നീ മിന്നി നിന്നു (2)         
(ഉത്സവ...)

വിരുന്നിനു വിളിക്കും മിഴികളുമായ്
തിരക്കിലാ മലർമുഖം എന്നെയും തേടി(2)
ദേവനാക്കേണ്ട നീ
അസുരനാണിന്നു ഞാൻ
വിസ്മൃതി നമ്മുടെ വിജയമാണിപ്പോൾ(2)  
(ഉത്സവ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ulsavabalidarshanam

Additional Info

Year: 
1985

അനുബന്ധവർത്തമാനം