പൊന്നരുവി
പൊന്നരുവി പാടും നേരം...
പൊന്നരുവി പാടും നേരം...
നിന്റെ ചിലങ്കകൾ... തൻ താളമോർക്കും
അകന്നുപോയ് ഇരുവഴിയേ നാം
മറവി കൊണ്ടാടുന്നു നീ...
ഞാൻ സ്മരണകളെ ഓമനിക്കുന്നു...
(പൊന്നരുവി....)
പോയ കാലത്തിൻ പാദധൂളി...
മനസ്സിൽ കോലമായ് പടരും (2 )
നിറഞ്ഞ മനവും.. തുളുമ്പുമീ നദിയും
നിൻ മുഖമെപ്പോഴും തിരയും
എവിടെയോ നവസ്വപ്നറാണിയായിപ്പോൾ
വിലസുന്നു നിർലജ്ജം നീയെൻ തോഴീ
(പൊന്നരുവി....)
വീണ്ടും പാടുന്നു തനിമയിൽ ഞാൻ
നിനക്കായ് എഴുതിയ കവിത (2)
നിറഞ്ഞ മുടിയിൽ മുഖം ചേർത്തു
പണ്ടു ഞാൻ നിനക്കായ് പാടിയ കവിത
ഉലയുമീ വന ചിത്രലേഖയിപ്പോഴും
നുകരുന്നാ പ്രണയത്തിൻ ഗന്ധം തോഴീ...
(പൊന്നരുവി....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnaruvi
Additional Info
Year:
1985
ഗാനശാഖ: