ചിങ്ങം പിറന്നല്ലോ

ചിങ്ങം പിറന്നല്ലോ
പൊന്നും വയൽക്കിളിയേ
എങ്ങുപോയ് എങ്ങുപോയ് നീ
എന്റെ പകൽക്കിളിയേ (ചിങ്ങം..)

സ്വർണ്ണക്കതിർമണത്തിൽ നിന്റെ
ചുണ്ടിൻ മണമില്ല
പൊങ്ങുന്ന പൂവിളിയിൽ നിന്റെ
കൊഞ്ചലറിഞ്ഞില്ല
എന്നെ മറന്നോ നീ
എന്റെ പാട്ടും മറന്നോ നീ
ഒന്നിച്ചു നാം കണ്ട സ്വപ്നം
എല്ലാം മറന്നോ നീ (ചിങ്ങം...)

മേടക്കുളിരകറ്റാൻ തന്ന
കീറക്കമ്പടത്തിൽ
നാളെത്ര പോയാലും
എന്റെ മാറിലെ ചൂടുറങ്ങും
പാതിയിടവത്തിൽ കാറ്റത്തു
പാതിയും ചത്തവളേ
പിന്നെ മിഥുനത്തിൽ എന്റെ
പ്രാണനും തിന്നവളേ (ചിങ്ങം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingam Pirannallo

Additional Info

Year: 
1985

അനുബന്ധവർത്തമാനം