വീണ്ടും ഒരു ഗാനം

വീണ്ടുമൊരു ഗാനം കൂടി... 
നിങ്ങൾ വിളിക്കാതെ ഞാൻ വന്നു പാടും 
വിരുന്നൊരുക്കി വിദേശികൾ തൻ വിജയം കൊണ്ടാടും രാവിൽ 
നിങ്ങളുറക്കമൊഴിക്കുമാ രാവിൽ... 
വീണ്ടുമൊരു ഗാനം കൂടി...

വീട്ടുകാരനാമെന്നെ നിങ്ങൾ വിരുന്നുകാരനായ് കരുതാം
മടങ്ങിവരുമീ ബന്ധുവിൻ കണ്ണീർ അഭിനയമാണെന്നു പറയാം
എങ്കിലുമൊരു തീർത്ഥപാദനെപ്പോലെ  
നിങ്ങൾക്കുവേണ്ടി ഞാൻ പാടും...  
വീണ്ടുമൊരു ഗാനം കൂടി...

ശബ്ദപൂരത്തിൽ എൻ്റെ ഗാനം തപ്തനിശ്വാസമായലിയാം 
ഉടഞ്ഞ ശംഖിൻ്റെ നാദമോതി ഉറ്റവരും ചിരിച്ചേക്കാം
എങ്കിലുമെൻ രക്തബന്ധത്തിൻ രാഗം
നിങ്ങൾക്കുവേണ്ടി ഞാൻ പാടും...
വീണ്ടുമൊരു ഗാനം കൂടി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veendum Oru Ganam