ഉണ്ണിക്കരങ്ങളാൽ പൂക്കളം

ഉണ്ണിക്കരങ്ങളാൽ പൂക്കളം നെയ്യും നിൻ
ഉണ്ണിയെ ഞാനിന്നു കണ്ടൂ
കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു
മാഞ്ഞ വർണ്ണങ്ങൾ വീണ്ടും തെളിഞ്ഞു
               (ഉണ്ണിക്കരങ്ങളാൽ)

പുതിയ പടിപ്പുര താണ്ടി ഞാൻ മുറ്റത്തൊരതിഥിയെപ്പോൽ
വന്നു നിന്നു(2)
മണ്ണിൽ മനസ്സിലെയോർമ്മ
പോൽ നിൻ പാദഭംഗി
കൊഴിഞ്ഞു കിടന്നു
               (ഉണ്ണിക്കരങ്ങളാൽ)
               
തഴുകും തളിർതെന്നൽ
നീ തേയ്ക്കുമെണ്ണ തൻ
നറുമണം പേറി നടന്നു (2)
വാതിലിൻ പിന്നിൽ
നിൻ കണ്ണുകളാം ദുഃഖനാളങ്ങൾ മെല്ലെയുലഞ്ഞു
               (ഉണ്ണിക്കരങ്ങളാൽ)

നിർമ്മിച്ച കൈകളാൽ തന്നെ
നിൻ പൊന്മകൻ
പിന്നെയാ പൂക്കളം മായ്ച്ചു(2)
ഉണ്ണി തൻ സ്ഥാനത്തു നീയായി
പൂക്കളം എൻ നഷ്ട യൗവനമായി
                 (ഉണ്ണിക്കരങ്ങളാൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unnikkarangalaal Pookkalam

Additional Info

Year: 
1985

അനുബന്ധവർത്തമാനം