എന്തും മറന്നേക്കാമെങ്കിലുമാ രാത്രി

എന്തും മറന്നേക്കാമെങ്കിലുമാരാത്രി
എന്നെന്നും ഓർമ്മിക്കും ഞാൻ
ജീവനെ പുൽകിയ മുഗ്ദ്ധവസന്തത്തെ
നോവാതെ നോവിച്ചു ഞാൻ
(എന്തും....)

ഉത്രാടമായിരുന്നന്നു വീടാകെയും
പൊട്ടിച്ചിരിച്ചു നിന്നൂ
മുറ്റത്തും ആ നടുമുറ്റത്തുമമ്പിളി
പട്ടു വിരിച്ചിരുന്നൂ
നിരവദ്യയൗവനനിധിപോലെന്നോമന
നിലവറയ്ക്കുള്ളിൽ വന്നു
നിൻ കൈയ്യിൽ പൂ പോലെ നിന്ന പൊൻ കൈത്തിരി
എന്തിനായ് ഞാനണച്ചു
(എന്തും...)

വീണ്ടും കൊളുത്തിടാമാത്തിരിയെന്നു ഞാൻ
വെറുതേ കൊതിച്ചു പോയി
വീണ്ടും കൊളുത്തിയാലാദ്യത്തേതാവില്ല
പിരിയുമ്പോൾ നീ മൊഴിഞ്ഞു
പുലരിത്തിടമ്പായുയർന്നു നീ ഞാൻ കണ്ണീർ
കടലിലെ സന്ധ്യയായി
കാണാതെ കാര്യങ്ങളറിയാതെ യങ്ങനെ
നമ്മളിന്നന്യരായി
(എന്തും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthum Marannekkam Engilumaa Rathri

Additional Info

Year: 
1985

അനുബന്ധവർത്തമാനം