കോളു നീങ്ങും വാനം

കോളു നീങ്ങും വാനം
കോടി മാറും തീരം
ഭാരം താങ്ങിത്തളർന്നൊഴുകും
പഴയ കെട്ടുവള്ളം
ഓണമായ്...പൊന്നോണമായ്..
നീയറിഞ്ഞില്ലേ തോണിക്കാരാ തോണിക്കാരാ (കോളു നീങ്ങും..)

കരളിലും മുറ്റത്തും പൂവാരി നിരത്തി
കണ്ണിലെണ്ണയൊഴിച്ചവൾ കാത്തിരിപ്പില്ലേ
അകലേ..അകലേ...
അക്കരെയക്കരെ മാടത്തിന്നരികത്ത്
വഞ്ചിയടുക്കുന്ന നേരവും കാത്തവൾ
നെടുവീർപ്പിടുന്നില്ലേ
ഓണമായ്...പൊന്നോണമായ്..
ഓർമ്മയില്ലേ  തോണിക്കാരാ തോണിക്കാരാ (കോളു നീങ്ങും..)

ഇടനെഞ്ചു നോവുമ്പോളിളം കള്ളു മോന്തി
ഇനിയെത്ര കാലം നീ ഇങ്ങനെ തുഴയും
അകലേ..അകലേ..
അക്കരെയക്കരെ മാടത്തിൻ മുറ്റത്ത്
പൂക്കളം വാടുന്നു തോരാത്ത കണ്ണീരിൽ
അവൾ മുങ്ങുന്നു
ഓണമായ് ...പൊന്നോണമായ്..(കോളു നീങ്ങും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolu Neengum vaanam

Additional Info

Year: 
1985

അനുബന്ധവർത്തമാനം