അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)
അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)
ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും
കരിയിലകൾ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിൻ സാഗര
ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിൻ
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ
കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Athimanoharam Aadyathe Chumbanam
Additional Info
Year:
1985
ഗാനശാഖ: