അമ്മേ മഹാമായേ

അമ്മേ മഹാമായേ ഞങ്ങടെ
കണ്ണീർ കണ്ടില്ലേ
എന്നും കോരൻ കൈകളിലേന്തും
കുമ്പിളു കണ്ടില്ലേ
അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ
സ്വപ്നങ്ങൾക്കും ദുഃഖങ്ങൾക്കും
ഉത്തരം നീയല്ലേ (അമ്മേऽ.......)

തെറ്റിമൂട്ടിൽ കുടികൊള്ളും കാളീ
തെക്കും കാവിലെ ശ്രീഭദ്രകാളീ
താളപ്പൂക്കൾ മേളപ്പൂക്കൾ
താലപ്പൊലികളും
ഉണരുണരൂ ഉണരുണരൂ
ഉടയവളേ നീ (അമ്മേ...)

മുടിതൊട്ടടിവരെയാടീയഭിഷേകതീർത്ഥം
അതിലലിയും കുങ്കുമമലരടിയന്റെ രക്തം
പനിനീരുമാടി
പട്ടാട ചുറ്റി
പല പൂക്കൾ ചേരുന്നൊരു
നിറമാല ചാർത്തീ
വിളങ്ങുന്ന നിൻ രൂപമടിയങ്ങൾക്കഭയം (അമ്മേ...)

ഗതികെട്ടലയുന്നവരിൽ കനിയുന്നതെന്നോ
അടിയങ്ങൾ നിൻ പൊന്നൊളി കാണുന്നതെന്നോ
സത്യം നീയല്ലേ
ധർമ്മം നീയല്ലേ
ഇരു കണ്ണും പൂട്ടിക്കൊണ്ടുറങ്ങുന്നുവോ നീ
ഉണരാതെയുണരാതെയുറങ്ങുന്നുവോ നീ (അമ്മേ...)

ദേവിക്കു കർപ്പൂര നീരാജനം
ദേവിക്കു ചാർത്തുവാൻ ഗോമേദകം
നിത്യേ നിരാമയേ നീയേ തുണ
നിർമ്മലേ നിസ്തുലേ നീയേ തുണ (അമ്മേ...)

Amme Mahamaye-Idimuzhakkam