കടലിനെന്തു മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ....
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കാറ്റിനെന്തു മോഹം
കലിയിളകിത്തുള്ളാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...
കട്ടമരത്തോണിയേറി
കരകാണാക്കടല്‍ നടുവില്‍
കട്ടമരത്തോണിയേറി
കരകാണാക്കടല്‍ നടുവില്‍
അലയിളക്കി നീന്തിവരും
മീന്‍പിടുത്തക്കാരനോ
അലയിളക്കി നീന്തിവരും
മീന്‍പിടുത്തക്കാരനോ
അരവയറു നിറയാന്‍ മോഹം
അരവയറു നിറയാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...
കാറ്റുലയ്ക്കും കക്കക്കുടിലില്‍
കളിമണ്‍ വിളക്കിന്നരികില്‍
കാറ്റുലയ്ക്കും കക്കക്കുടിലില്‍
കളിമണ്‍ വിളക്കിന്നരികില്‍
കടലില്‍ പോയ മുക്കുവനെ
കാത്തിരിയ്ക്കും പെണ്ണിനോ
കണ്ണുനീരു തോരാന്‍ മോഹം - മോഹം
കണ്ണുനീരു തോരാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kadalinenthu moham