പാടാനാവാത്ത രാഗം
പാടാനാവാത്ത രാഗം
പറയാനാവാത്ത ഭാവം
എഴുതാനാവാത്ത ഗാനം
എന്നനുരാഗം
(പാടാനാവാത്ത... )
മാനസം മന്ദാരവാടി
മാദകസൂനങ്ങൾ ചൂടി
മോഹത്തിലാടി ദാഹത്തിൽ പാടി
സ്നേഹത്തിന്നുറവകൾ തേടി
പാടാനാവാത്ത രാഗം
പറയാനാവാത്ത ...
മന്മഥകേളികൾ കാട്ടും കാറ്റിൽ
മയങ്ങും വനി പോലെ
വിലാസലഹരിയിൽ വിരുന്നൊരുക്കും
വികാരസദനം ഞാൻ
പാടാനാവാത്ത രാഗം
പറയാനാവാത്ത ഭാവം
എഴുതാനാവാത്ത ഗാനം
എന്നനുരാഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Padanavatha ragam