കള്ളന്മാര്‍ കാര്യക്കാരായി
കള്ളന്മാര്‍ കാര്യക്കാരായി -ഹൊയ്
കള്ളന്മാര്‍ കാര്യക്കാരായി
കരുണയുള്ളവര്‍ മോശക്കാരായി
കള്ളന്മാര്‍ കാര്യക്കാരായി
കാര്യക്കാരായി കാര്യക്കാരായി
കരിഞ്ചന്തയും കള്ളപ്പണവും
കളി കാണിക്കും കലിയുഗകാലം
കരിഞ്ചന്തയും കള്ളപ്പണവും
കളി കാണിക്കും കലിയുഗകാലം
കള്ളന്മാര്‍ കാര്യക്കാരായി
കാര്യക്കാരായി കാര്യക്കാരായി
പാതിരാത്രിയില്‍ സൂര്യനുദിച്ചാല്‍ - ഉദിച്ചാല്‍
പലരും പിറ്റേന്നു തൂങ്ങിമരിക്കും
പലരും പിറ്റേന്നു തൂങ്ങിമരിക്കും
പാതിരാത്രിയില്‍ സൂര്യനുദിച്ചാല്‍
പലരും പിറ്റേന്നു തൂങ്ങിമരിക്കും
പട്ടും പവിഴവും ഇട്ടു നടക്കും പതിവ്രതമാരുടെ
പട്ടും പവിഴവും ഇട്ടു നടക്കും
പതിവ്രതമാരുടെ ചെമ്പും തെളിയും
കള്ളന്മാര്‍ കാര്യക്കാരായി
കാര്യക്കാരായി കാര്യക്കാരായി
കാര്യം കാണാന്‍ കാലു പിടിക്കും
കാര്യം കണ്ടാല്‍ കാലു വാരും
കണ്ണേ - പൊന്നേ
കണ്ണേ പൊന്നേ എന്നു വിളിക്കും
കണ്ണു തെറ്റിയാല്‍ കഴുത്തറക്കും
കഴുത്തറക്കും
കള്ളന്മാര്‍ കാര്യക്കാരായി
കരുണയുള്ളവര്‍ മോശക്കാരായി
കള്ളന്മാര്‍ കാര്യക്കാരായി
കാര്യക്കാരായി കാര്യക്കാരായി