ഭഗവാൻ അനുരാഗവസന്തം

ഭഗവാൻ അനുരാഗവസന്തം
രുക്മിണി ഞാനതിൻ സുഗന്ധം
പരമാത്മാവാം ജ്യോതിസ്സിലലിയും
ജീവാത്മാവേ ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

ഭാവമില്ലെങ്കിൽ രൂപമുണ്ടോ
ഭാമയില്ലെങ്കിൽ കണ്ണനുണ്ടോ
യാദവവംശം മൗലിയിലണിയും
മാദകമാണിക്യം ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

ആ പാദപത്മദലങ്ങളിലുണരും
ആനന്ദഹിമബിന്ദു ഞാൻ
ആ പുരുഷോത്തമ മാനസവീണയിൽ
ആടുന്ന സ്വരപുഷ്പം ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

ആ സ്വർണ്ണവേണുവുണർന്നിടുമെന്നും
ഈ ഭാമ ചിരി തൂകുവാൻ
ആ പീതാംബരധാരി തൻ ശയ്യയിൽ
ആലിംഗനാവേശം ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhagavan anuraga

Additional Info

അനുബന്ധവർത്തമാനം